ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജ്: മായാവതി

Published : Jul 22, 2020, 03:53 PM ISTUpdated : Jul 22, 2020, 04:01 PM IST
ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജ്: മായാവതി

Synopsis

ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ല. നിയമത്തേക്കാള്‍ ജംഗിള്‍ രാജാണ് ഇവിടെ നടക്കുന്നത്-മായാവതി ട്വീറ്റ് ചെയ്തു.  

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി രംഗത്ത്. ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജാണ് നടക്കുന്നതെന്ന് മായാവതി പറഞ്ഞു. ഗാസിയാബാദിലാണ് 35കാരനായ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി വെടിയേറ്റ് കൊല്ലപ്പെട്ടത്. യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാംരാജ് വാഗ്ദാനം ചെയ്ത രാമരാജ്യത്തിന് പകരം ഗുണ്ടാരാജാണ് നടപ്പാക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തുടര്‍ന്നാണ് മായാവതി വിമര്‍ശനവുമായി എത്തിയത്. വിക്രം ജോഷിയുടെ കുടുംബത്തിന് മായാവതി അനുശോചനമറിയിച്ചു.

ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് സുരക്ഷയില്ല. നിയമത്തേക്കാള്‍ ജംഗിള്‍ രാജാണ് ഇവിടെ നടക്കുന്നത്-മായാവതി ട്വീറ്റ് ചെയ്തു. കോറോണവൈറസിനേക്കാള്‍ കുറ്റകൃത്യങ്ങളുടെ വൈറസാണ് ഉത്തര്‍പ്രദേശിനെ ഭയപ്പെടുത്തുന്നത്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ഗാസിയാബാദില്‍ മക്കളുടെ മുന്നില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി വെടിയേറ്റ് കൊല്ലപ്പെട്ടത്. കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു