മധ്യപ്രദേശില്‍ പിന്തുണ പിന്‍വലിച്ചേക്കും; കോൺഗ്രസിന് മുന്നറിയിപ്പുമായി മായാവതി

Published : Apr 30, 2019, 01:19 PM IST
മധ്യപ്രദേശില്‍ പിന്തുണ പിന്‍വലിച്ചേക്കും; കോൺഗ്രസിന് മുന്നറിയിപ്പുമായി മായാവതി

Synopsis

തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 

ദില്ലി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് ബിഎസ്‍പി നേതാവ് മായാവതി. ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാർത്ഥിയെ കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച മായാവതി എന്നാല്‍  മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.  മധ്യപ്രദേസില്‍ ബിഎസ്‍പിക്ക് രണ്ട് സീറ്റും എസ്‍പിക്ക് ഒരു സീറ്റുമാണ് ഉള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഭാനടപടികളോട് സഹകരിക്കണം, രാഹുലിനെ കണ്ട് കിരൺ റിജിജു; രാജഭരണ കാലമല്ല, അമിത് ഷാ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി, ഇന്നും പാർലമെൻ്റിൽ പ്രതിഷേധം
മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം, മർദ്ദിച്ചതും മലയാളികൾ, 6 പേർക്കെതിരെ കേസ്