
ബെംഗളൂരു: ബെംഗളൂരുവിൽ എംബിഎ ബിരുധധാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ദാവൻഗെരെ സ്വദേശിയായ എംബിഎ ബിരുദധാരിയായ യുവതി, നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. വടക്കൻ ബെംഗളൂരുവിലെ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടിന്റെ മൂന്നാം നിലയിലെ ഗായത്രി നഗറിലെ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒന്നര വർഷമായി വീട്ടിൽ നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യയാണെന്നും സ്ത്രീ വിഷാദരോഗത്തിന് അടിമയായിരുന്നെന്നും പൊലീസ് പറഞ്ഞു. ദിവസങ്ങളോളം ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുകാർ വീട്ടുടമസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ മരണ സമയം സ്ഥിരീകരിക്കൂവെങ്കിലും ദിവസങ്ങൾക്ക് മുമ്പ് അവർ മരിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. മൊബൈൽ ഫോൺ വിശകലനത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam