മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ്; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

Published : Feb 27, 2023, 07:34 PM ISTUpdated : Feb 27, 2023, 08:00 PM IST
മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ്; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

Synopsis

21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടുമെന്നാണ് സീ ന്യൂസ് എക്സിറ്റ് പോൾ  പ്രവചിക്കുന്നത്.

ദില്ലി: മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ ഫലം. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടുമെന്നാണ് സീ ന്യൂസ് എക്സിറ്റ് പോൾ  പ്രവചിക്കുന്നത്. 8 മുതല്‍ 13 സീറ്റ് വരെ നേടി ടിഎംസി രണ്ടാം കക്ഷിയാകുമെന്നും ആറ് മുതല്‍ 13 വരെ സീറ്റ് നേടിയി ബിജെപി മൂന്നാമത് എത്തുമെന്നുമാണ് എക്സിറ്റ് പോൾ ഫലം. 

മേഘാലയയിൽ 21 ലക്ഷം വോട്ടർമാരുമാണ് ഉള്ളത്. 81000 കന്നി വോട്ടർമാരാണ് മേഘാലയയിലുള്ളത്. 2018ൽ 87 ശതമാനം പോളിംഗാണ് മേഘാലയയിൽ രേഖപ്പെടുത്തിയത്. 59 സീറ്റുകളിലേക്കാണ് മേഘാലയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻപിപി, കോൺഗ്രസ്, ബിജെപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലായി മേഘാലയിൽ 369 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 44 പേർ സ്വതന്ത്രരാണ്.

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി