ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം; കശ്മീരിൽ പിഡിപി പ്രതിഷേധം

By Web TeamFirst Published Mar 2, 2019, 1:43 PM IST
Highlights

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകരാണ് ശ്രീനഗറിൽ പ്രതിഷേധം നടത്തിയത്. 

ശ്രീനഗർ: ജമാ അത്ത്  ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നിരോധിച്ച കേന്ദ്ര സ‍ർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. 

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകരാണ് ശ്രീനഗറിൽ പ്രതിഷേധം നടത്തിയത്. തീരുമാനത്തിനെതിരെ നാഷണൽ കോൺഫറൻസും രംഗത്തെത്തി. ഏകാധിപത്യഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് നേതാക്കൾ വിമർശിച്ചു

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ജമ്മുകശ്മീരിലെ വിഘടനവാദികൾക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ജമാഅത്ത് ഇസ്ലാമിയുടെ നേതാക്കളെയും കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജമാഅത്ത് ഇസ്ലാമിയെ തന്നെ നിരോധിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. അൺലോഫുൾ ആക്ട്‍വിറ്റീസ് ആക്ട് 1967 ലെ മൂന്നാം വകുപ്പ് പ്രകാരമാണ് ജമാഅത്ത് ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ കേന്ദ്രസർക്കാർ നി‍രോധിച്ചത്.

ജമാഅത്ത്  ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും ഭീകര സംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റിന് കളമൊരുക്കുന്നുവെന്നും കാണിച്ചാണ് സംഘടനയെ നിരോധിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജമ്മു കശ്മീര്‍ ജമാ അത്ത് ഇസ്ലാമി വഴി ഭീകരര്‍ക്ക് പണമെത്തിയെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 
 


 

click me!