ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം ഇസ്ലാമോഫോബിയ ആളിക്കത്തിക്കും: മെഹ്ബൂബ മുഫ്തി

By Web TeamFirst Published May 2, 2019, 12:02 AM IST
Highlights

ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നവരെ  സംശയത്തോടെ നോക്കികാണാന്‍ ഇത് വഴിവെക്കുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.  
 

കശ്മീര്‍: ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം അനുചിതമല്ലെന്നും ഇസ്ലാമോഫോബിയ വര്‍ധിപ്പിക്കുമെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്‍റുമായ മെഹ്ബൂബ മുഫ്തി. ബുർഖ ദേശീയ സുരക്ഷയ്ക്ക് ആപത്താണെന്നും, അതിനാൽ, ശ്രീലങ്കയുടെ പാത പിൻതുടർന്ന് അത് എത്രയും പെട്ടെന്ന് നിരോധിക്കണം എന്നുമായിരുന്നു ശിവസേനയുടെ ആവശ്യം. ഇതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമയാി എത്തിയിരുന്നു. ഇസ്ലാമിക വസ്ത്രധാരണം പിന്തുടരുന്നവരെ  സംശയത്തോടെ നോക്കികാണാന്‍ ഇത് വഴിവെക്കുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.  

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിൽ  ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങള്‍ക്കും ഈയിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖപത്രമായ സാമ്നയിലൂടെ ബുര്‍ഖ നിരോധിക്കാനുള്ള ഉത്തരവിറക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. ശിവസേനയുടെ ഈ പ്രതികരണത്തെ 'അസംബന്ധം' എന്നാണ് അസദുദ്ദിൻ  ഒവൈസി വിമര്‍ശിച്ചത്.

click me!