ശിവലിംഗത്തിൽ ജലാഭിഷേകം നടത്തി മെഹബൂബ മുഫ്തി; അനിസ്ലാമികമെന്ന് വിമർശനം, രാഷ്ട്രീയ ​ഗിമ്മിക്കെന്ന് ബിജെപി

Published : Mar 17, 2023, 09:45 AM ISTUpdated : Mar 17, 2023, 10:36 AM IST
ശിവലിംഗത്തിൽ  ജലാഭിഷേകം നടത്തി മെഹബൂബ മുഫ്തി; അനിസ്ലാമികമെന്ന് വിമർശനം, രാഷ്ട്രീയ ​ഗിമ്മിക്കെന്ന് ബിജെപി

Synopsis

ഇതാണ് ഇന്ത്യ, ഇവിടെയുള്ള എല്ലാവർക്കും ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, മെഹബൂബ മുഫ്തി ചെയ്തത് അനുചിതവും ഇസ്‌ലാം അനുവദനീയമല്ലാത്തതുമാണ്. മെഹബൂബ മുഫ്തി ചെയ്ത പ്രവൃത്തി മൂലം അവളുടെ മതത്തെ ഇല്ലാതാക്കുമെന്നല്ല, 

ശ്രീന​ഗർ: കാശ്മീർ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി മെഹബൂബ മുഫ്തിയുടെ ക്ഷേത്ര ദർശനത്തിനെതിരെ വിമർശനം ശക്തമാവുന്നു. പൂഞ്ച് ജില്ലയിലെ നവ​ഗ്രഹ ക്ഷേത്രത്തിലാണ് മെഹബൂബ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നത്. 

രണ്ടു ദിവസത്തെ സന്ദർശനമായിരുന്നു മെഹബൂബയുടേത്. നവ​ഗ്രഹ ക്ഷേത്ര സന്ദർശനത്തിൽ ശിവലിം​ഗത്തിൽ ജലാഭിഷേകവും നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ബിജെപി രം​ഗത്തെത്തി. മെഹബൂബയുടേത് രാഷ്ട്രീയ നാടകവും ​ഗിമ്മിക്കുമാണെന്ന് ബിജെപി വിമർശിച്ചു. അനിസ്ലാമികമെന്ന് ഇത്തെഹാദ് ഉലമ ഇ ഹിന്ദ് ദേശീയ വൈസ് പ്രസിഡന്റ് മൗലാനാ ആസാദ് കാസ്മി പറഞ്ഞു. മെഹബൂബ മുഫ്തിയോ മറ്റോ ആവട്ടെ. നമ്മുടെ മതത്തിൽ എന്താണ് അനുവദിച്ചിട്ടുള്ളതെന്നും എന്താണ് നിരോധിച്ചിട്ടുള്ളതെന്നും എല്ലാവർക്കും അറിയാം. 

ഇതാണ് ഇന്ത്യ, ഇവിടെയുള്ള എല്ലാവർക്കും ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, മെഹബൂബ മുഫ്തി ചെയ്തത് അനുചിതവും ഇസ്‌ലാം അനുവദനീയമല്ലാത്തതുമാണ്. മെഹബൂബ മുഫ്തി ചെയ്ത പ്രവൃത്തി മൂലം അവളുടെ മതത്തെ ഇല്ലാതാക്കുമെന്നല്ല, മറിച്ച് അവൾ ചെയ്തത് ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മൗലാനാ ആസാദ് കാസ്മി പറഞ്ഞു. 

"ഇതൊരു മതേതര രാഷ്ട്രമാണ്. ഞങ്ങൾ 'ഗംഗാ ജമുനി തഹ്‌സീബ്' എന്ന ആചാരം പിന്തുടരുന്നവരാണ്. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞങ്ങളുടെ നേതാവ് അന്തരിച്ച യശ്പാൽ ശർമ്മ ജി നിർമ്മിച്ച ഒരു ക്ഷേത്രത്തിൽ ഞാൻ പോയി. അതൊരു മനോഹരമായ ക്ഷേത്രമാണ്. ക്ഷേത്രത്തിലുണ്ടായിരുന്ന ഒരാൾ ഒരു പാത്രം നിറയെ സ്നേഹത്തോടെ ജലം എനിക്ക് തന്നു. ഞാൻ അദ്ദേഹത്തിന്റെ വാത്സല്യത്തെയും ഭക്തിയെയും മാനിക്കുകയും ശിവലിംഗത്തിന് ജലാഭിഷേകം ചെയ്യുകയും ചെയ്തു.-മെഹബൂബ മുഫ്തി പറഞ്ഞു. 

മൗലാന ആസാദ് കാസ്മി പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ മതം നന്നായി അറിയാം. ഞാൻ എവിടെ പോകുന്നു എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. മെഹബൂബ കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകൾ പ്രഖ്യാപിച്ചു
വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം