തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യെദിയൂരപ്പയെ ബിജെപി പ്രവർത്തകർ തടഞ്ഞു, റാലി റദ്ദാക്കി

Published : Mar 17, 2023, 09:14 AM ISTUpdated : Mar 17, 2023, 09:22 AM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യെദിയൂരപ്പയെ ബിജെപി പ്രവർത്തകർ തടഞ്ഞു, റാലി റദ്ദാക്കി

Synopsis

മുദിഗെരെ മണ്ഡലത്തിൽ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമിക്ക് വീണ്ടും നിയമസഭാ ടിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകര്‍ യെദിയൂരപ്പയെ  ഘരാവോ ചെയ്തു.

ബെം​ഗളൂരു:  കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പയെ ഒരുവിഭാ​ഗം തടഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയെ പിന്തുണക്കുന്നവരാണ് യെദിയൂരപ്പടെ തടഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിക്കമഗളൂരു ജില്ലയിലാണ് യെദിയൂരപ്പയുടെ പരിപാടി സംഘടിപ്പിച്ചത്. മുദിഗെരെ മണ്ഡലത്തിൽ നിലവിലെ എംഎല്‍എ എംപി കുമാരസ്വാമിക്ക് വീണ്ടും നിയമസഭാ ടിക്കറ്റ് നൽകരുതെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകര്‍ യെദിയൂരപ്പയെ  ഘരാവോ ചെയ്തു. എതിർപ്പിനെ തുടർന്ന് മാർച്ച് റദ്ദാക്കാൻ ബി എസ് യെദിയൂരപ്പ തീരുമാനിച്ചു. 

തെരഞ്ഞെടുപ്പിൽ തന്റെ മകൻ ബി വൈ വിജയേന്ദ്ര ശിവമോ​ഗയിലെ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്ന യെദിയൂരപ്പയുടെ പ്രഖ്യാപനത്തെ സിടി രവി എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വിജയ് സങ്കൽപ് യാത്ര നയിക്കാൻ മുടിഗെരെയിൽ യെദിയൂരപ്പ എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുമാരസ്വാമിയെ പാർട്ടിക്ക് ഭാരമാണെന്നാണ് ഒരു വിഭാത്തിന്റെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് യെദിയൂരപ്പ റോഡ് ഷോ റദ്ദാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് മൂർച്ഛിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

പല മണ്ഡലങ്ങളിലും നേതാക്കൾ സീറ്റിനായി പരസ്യമായി രം​ഗത്തെത്തി. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മകൻ ബി.വൈ.വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കുമെന്നും യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു അദ്ദേഹം പറഞ്ഞു. എന്നാൽ വിജയേന്ദ്ര മത്സരിക്കുന്നതിനോട് ഒരുവിഭാ​ഗത്തിന് എതിർപ്പുണ്ട്. അഴിമതി ആരോപണവും ബിജെപിയെ വലയ്ക്കുന്നു. 

അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സഹോ​ദരനും എം പിയുമായ ഡി കെ സുരേഷ്. വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഡി കെ സുരേഷ് രാമന​ഗരയിൽ നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സുരേഷിന്റെ പരാമർ‍ശം. 

ഡി കെ സുരേഷ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ രാമന​ഗരയിൽ നിന്നും ജനവിധി തേടാൻ സാധ്യതയുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപിയായതിനാൽ അതിന് വളരെ റിസ്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമസഭയിലേക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് കുമാർ രം​ഗത്തെത്തിയിരിക്കുന്നത്. 

സംസ്ഥാന രാഷ്ട്രീയത്തിലേക്കോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം