
ആഗ്ര: രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്നലെ വൈകീട്ട് ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. താജിന്‍റെ സൗന്ദര്യത്തില്‍ അത്ഭുതപ്പെട്ട ട്രംപും മെലാനിയയും അതേക്കുറിച്ച് തന്നോട് ചോദിച്ചറിഞ്ഞെന്ന് ഇരുവരെയും അനുഗമിച്ച ഗൈഡ് നിതിന്‍ കുമാര്‍ പറഞ്ഞു.
ലോകാത്ഭുതങ്ങളിലൊന്നായ ഈ മാര്‍ബിള്‍ കൊട്ടാരത്തെ വിസ്മയിപ്പിക്കുന്നത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ മെലാനിയ ആകട്ടെ താജ്മഹലിന് നടത്തിയ മഡ് പാക്ക് ട്രീറ്റ്മെന്‍റിനെക്കുറിച്ചാണ് അന്വേഷിച്ചത്. താജ്മഹലിലെ ടെറിയ വിള്ളലുകളും മറ്റും അടക്കാന്‍ മഡ് പാക്ക് ട്രീറ്റ്മെന്‍റ് സ്വീകരിച്ചിരുന്നു. കുമ്മായം കൂടുതലായി അടങ്ങിയിട്ടുള്ള കളിമണ്ണ് ഉപയോഗിച്ച് ചെറിയ പൊട്ടലുകളും വിള്ളലുകളും അടയ്ക്കുന്നതാണ് ഇത്.
താജ്മഹലിന്‍റെ ചരിത്രവും നിര്‍മ്മാണവുമെല്ലാം ട്രംപ് ചോദിച്ചറിഞ്ഞു. ഷാജഹാന്‍റെയും മുംതാസിന്‍റെയും പ്രണയവും വിരഹവും കേട്ട് ട്രംപ് വികാരാധീനനായെന്നും ഗൈഡ് വ്യക്തമാക്കി. ഇന്ത്യ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഡൊണാള്‍ഡ് ട്രംപ്. ഡ്‍വൈറ്റ് ഡി ഐസന്‍ഹോവര്‍, ബില്‍ ക്ലിന്‍റന്‍ എന്നിവരാണ് നേരത്തേ താജ്മഹല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റുമാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam