ശൈത്യ തരംഗം, ചക്രവാതച്ചുഴി ; ദില്ലിയില്‍ കൂടുതലിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Published : Dec 09, 2024, 08:07 AM IST
ശൈത്യ തരംഗം, ചക്രവാതച്ചുഴി ; ദില്ലിയില്‍ കൂടുതലിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Synopsis

അടുത്ത 12 മണിക്കൂറിനുള്ളിൽ ഡൽഹി-എൻസിആറിൽ ഇടിമിന്നലോടു കൂടിയ മഴയോ, നേരിയ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് പ്രവചനം. 

ദില്ലി : ദില്ലി- എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.  പടിഞ്ഞാറൻ ദില്ലി, ഔട്ടർ നോർത്ത് ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍  ഞായറാഴ്ച്ച വൈകുന്നേരത്തോടെ മഴ ലഭിച്ചിരുന്നു. 

അതേ സമയം രജൗരി ഗാർഡൻ, പട്ടേൽ നഗർ, ബുദ്ധ ജയന്തി പാർക്ക്, രാഷ്ട്രപതി ഭവൻ, നജഫ്ഗഡ്, ദില്ലി കൻ്റോൺമെൻ്റ്, എന്‍ സി ആറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഏറ്റവും പുതിയ പ്രവചനത്തിൽ പറഞ്ഞു. 

ഏകദേശം 70°E യിലായി ഒരു ശൈത്യ തരംഗവും, അക്ഷാംശം 30°N യുടെ വടക്ക് വടക്കൻ രാജസ്ഥാനിലും അയൽപക്കങ്ങളിലും ചക്രവാതച്ചുഴിയും വ്യാപിക്കുന്നു. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തിങ്കളാഴ്‌ച രാവിലെ മുതൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകുമെന്നും വകുപ്പ് പ്രവചിക്കുന്നു. 

അതേസമയം, ശൈത്യകാലത്ത് പകല്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞതാപനിലയാണ് ദില്ലിയില്‍ ഞായറാഴ്ച്ച രേഖപ്പെടുത്തിയത്. ഇന്നലെ പകല്‍ 23.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.  ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില നവംബർ 18-നായിരുന്നു. 23.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇത്. നഗരത്തില്‍ പകൽ സമയത്ത് ഈർപ്പത്തിൻ്റെ അളവ് 97 ശതമാനത്തിനും 68 ശതമാനത്തിനും ഇടയിൽ തുടരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷ
ബംഗാളിൽ 'തിരുവനന്തപുരം' പരാമർശിച്ച് പ്രധാനമന്ത്രി, വികസന മോഡലിൽ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം, ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് മോദി