മെട്രോ അടച്ചു, പാർലമെന്റിന് സമീപത്തേക്ക് സമരക്കാർ, ദില്ലിയിൽ സമരം കത്തുന്നു, അമിത് ഷായെ കണ്ട് ധർമ്മേന്ദ്ര പ്രധാൻ

Published : Jul 20, 2026, 02:11 PM ISTUpdated : Jul 20, 2026, 02:19 PM IST
CJP Protest

Synopsis

പാർലമെൻറ് ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. സമരം കടുത്തതോടെ ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം നൽകി. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി സി ജെ പി പ്രവർത്തകൾ എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു.

ദില്ലി: ദില്ലിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമാകുന്നു. സമരം ശക്തമായതോടെ തലസ്ഥാന ന​ഗരത്തിൽ സംഘർഷമുണ്ടായി. ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോ​ഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് മാർച്ച്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രസ് ക്ലബ് പരിസരത്ത് സംഘർഷവസ്ഥയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാർജ് നടത്തി. 

പാർലമെൻറ് ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. സമരം കടുത്തതോടെ ദില്ലിയിൽ കടുത്ത ജാഗ്രത നിർദേശം നൽകി. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി സി ജെ പി പ്രവർത്തകൾ എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. സമരം കടുത്തതോടെ പാർലമെൻ്റിൽ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അമിത്ഷായെ കാണുന്നതായി റിപ്പോർട്ടുകൾ. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. പാര്‍ലമെന്‍റിലും വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രതിപക്ഷ ബഹളം കൂടുതൽ ശക്തമായതോടെ ലോക്സഭ 2.30 വരെ നിർത്തി വച്ചു. ഇരുസഭകളും ഇന്ന് നാലിലേറെ തവണ നിര്‍ത്തിവെച്ചു. 

ജെപി നഡ്ഡയുമായുള്ള ചർച്ചയിൽ ആവശ്യങ്ങൾ അടങ്ങിയ കത്ത് നൽകിയെന്ന് സിജെപി. സർക്കാരിനുള്ളിൽ വിഷയം ചർച്ച ചെയ്യണമെന്ന് നഡ്ഡ അറിയിച്ചതായി വക്താവ് സൗരവ് ദാസ് അറിയിച്ചു. ദീപ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നും അദ്ദേഹം പറഞ്ഞു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വമ്പൻ രാഷ്ട്രീയ നീക്കവുമായി രാഹുൽ ഗാന്ധി, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നിന്ന് മടങ്ങില്ല; അർദ്ധരാത്രിയിലും തുടരുമെന്ന് റിപ്പോർട്ട്
രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യം, കേന്ദ്രമന്ത്രിയുടെ അനുനയ നീക്കം പാളി? പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി; നീക്കാൻ പൊലീസ് നടപടി, കേന്ദ്രസേനയും എത്തി