മെട്ടൂർ അണക്കെട്ട് പൂർണ്ണ സംഭരണ ശേഷിയിലെത്തി; ഈ വര്‍ഷം ഇത് അഞ്ചാം തവണ; കാവേരി നദിയിൽ ജലനിരപ്പ് ഉയർന്നു

Published : Aug 20, 2025, 09:12 PM IST
DAm

Synopsis

മെട്ടൂർ അണക്കെട്ട് അഞ്ചാം തവണയാണ് ഈ വർഷം പരമാവധി സംഭരണ ശേഷിയിലെത്തുന്നത്. 

സേലം: മെട്ടൂർ അണക്കെട്ട് വീണ്ടും അതിന്റെ പരമാവധി സംഭരണ ശേഷിയായ 120 അടിയിലെത്തി. ഈ വർഷം അഞ്ചാം തവണയാണ് ഇത്. അണക്കെട്ടിൽ നിന്ന് 64,990 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടതോടെ കാവേരി നദിയിൽ ജലനിരപ്പ് ഉയർന്നു. കർണാടകയിലെ കൃഷ്ണ രാജ സാഗർ (കെ.ആർ.എസ്), കബിനി അണക്കെട്ടുകളിൽ നിന്നുള്ള ഉയർന്ന നീരൊഴുക്കാണ് മെട്ടൂർ അണക്കെട്ട് നിറയാൻ കാരണം.

കർണാടകയിലും കേരളത്തിലും ഉണ്ടായ കനത്ത മഴ കാരണം ഈ അണക്കെട്ടുകളിലേക്ക് വലിയ തോതിൽ നീരൊഴുക്ക് രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി കർണാടക ആകെ 1,17,780 ക്യൂസെക്സ് വെള്ളം പുറത്തുവിട്ടു. കബിനിയിൽ നിന്ന് 26,450 ക്യൂസെക്സും കൃഷ്ണ രാജ സാഗറിൽ നിന്ന് 91,330 ക്യൂസെക്സും ഉൾപ്പെടെയാണിത്.

ഈ വെള്ളം തിങ്കളാഴ്ച രാത്രി മുതൽ ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിലും, ചൊവ്വാഴ്ച രാവിലെ മുതൽ മെട്ടൂർ അണക്കെട്ടിലും എത്തിത്തുടങ്ങിയതായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അണക്കെട്ടിലെ ജലനിരപ്പ് 119 അടിയായി ഉയർന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ 120 അടിയിലെത്തി. ബുധനാഴ്ച രാവിലെ 1,14,098 ക്യൂസെക്സ് നീരൊഴുക്കാണ് രേഖപ്പെടുത്തിയതെങ്കിലും, പിന്നീട് ഇത് 70,000 ക്യൂസെക്സായും വൈകുന്നേരത്തോടെ 64,990 ക്യൂസെക്സായും കുറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അണക്കെട്ടിൻ്റെ 16 വെൻ്റ് എലിസ് സാഡിൽ സർപ്ലസ് ബ്രിഡ്ജിലൂടെ അധിക ജലം പൂർണ്ണമായും കാവേരിയിലേക്ക് ഒഴുക്കിവിടുന്നതായും, അണക്കെട്ടിൻ്റെ ഇടതും വലതും വശങ്ങളിലെ കനാലുകളിലൂടെ 1,000 ക്യൂസെക്സ് വെള്ളം പുറത്തുവിടുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്മസിന് പിറ്റേന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ