'ഇറാന് അനൂകൂലമായി തീവ്രരീതിയിൽ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണം'; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

Published : Mar 02, 2026, 11:12 AM IST
MHA

Synopsis

ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജാഗ്രത വേണം. പ്രതിഷേധങ്ങൾ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കത്തയച്ചു

ദില്ലി: ഇറാൻ-യുഎസ്-ഇസ്രായാൽ യുദ്ധത്തിൽ കനത്ത ജാഗ്രത നിർദ്ദേശിച്ച് കേന്ദ്രം. സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങൾക്കും ഇറാൻ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന കൂട്ടണം. നവമാധ്യമങ്ങളും നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജൻസികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ഇറാനുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജാഗ്രത വേണം. പ്രതിഷേധങ്ങൾ സംഘർഷമാകാതെ നിയന്ത്രിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഇറാൻ അനൂകൂലമായി തീവ്രരീതിയിൽ പ്രസംഗിക്കുന്നവരെ കണ്ടെത്തിവെയ്ക്കണമെന്നും മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖമനെയിയുടെ മരണം ഇന്ത്യയെയും ബാധിക്കും! വരുന്നത് കടുപ്പമേറിയ നാളുകൾ, ഇന്ത്യൻ വിപണിയെ വിറപ്പിക്കുന്ന വിലക്കയറ്റ ഭീഷണി
'ഇന്ത്യക്കാരുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ, ചര്‍ച്ചയിലൂടെ എത്രയും വേഗം സംഘര്‍ഷം പരിഹരിക്കേണ്ടത് അനിവാര്യം'; മന്ത്രിസഭാ സമിതി