ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പറക്കലിനിടെ ത​ക​ർ​ന്നു​വീ​ണു

Published : Sep 03, 2024, 10:30 AM IST
ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പറക്കലിനിടെ ത​ക​ർ​ന്നു​വീ​ണു

Synopsis

ബാ​ർ​മ​ർ സെ​ക്ട​റി​ൽ കഴിഞ്ഞ ദിവസം രാ​ത്രി പതിവ് പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെയാണ് മി​ഗ് -29 യു​ദ്ധ​വി​മാ​നം സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ടത്.

ജ​യ്പൂർ: പ​രി​ശീ​ല​ന​ പറക്കലിനിടെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു. രാ​ജ​സ്ഥാ​നി​ൽ  ബാ​ർ​മ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തിങ്കഴാഴ്ച രാ​ത്രി പത്ത് മണിയോടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും ദൂ​രെ​ വയലിലാണ് യു​ദ്ധ​വിമാനം ത​ക​ർ​ന്നു വീ​ണ​തെ​ന്ന് വ്യോമസേന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ന് ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചാണ് അപകടം. തീപിടിച്ച് വിമാനം കത്തി നശിച്ചിട്ടുണ്ട്. 

ബാ​ർ​മ​ർ സെ​ക്ട​റി​ൽ കഴിഞ്ഞ ദിവസം രാ​ത്രി പതിവ് പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെയാണ് മി​ഗ് -29 യു​ദ്ധ​വി​മാ​നം സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ടത്. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെന്ന് വ്യോമസേന വ്യക്തമാക്കി. അപകടത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് എ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ബാ​ർ​മ​ർ ക​ള​ക്ട​ർ നി​ശാ​ന്ത് ജെ​യി​ൻ, പോ​ലീ​സ് സൂ​പ്ര​ണ്ട് ന​രേ​ന്ദ്ര മീ​ണ, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി സ്ഥിതിഗതികൾ വിലയിരുത്തി. 

വീഡിയോ

Read More : ഡസ്റ്റർ, ഫോർച്യൂണർ കാറുകളിൽ കാലികടത്തെന്ന് വിവരം, ഗോരക്ഷാ പ്രവർത്തകർ വെടിവച്ച് കൊന്നത് +2 വിദ്യാർത്ഥിയെ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംരക്ഷണ കവചവുമായി മുഖ്യമന്ത്രി, 'മകൾ വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന് മന്ത്രിയെ ട്രോളണ്ട', പ്രതികരിച്ച് ഹിമന്ത ബിശ്വ ശർമ്മ
'പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി, വിദ്യാഭ്യാസ മന്ത്രാലയം വലിയ വകുപ്പ്, ഏറെ പഠിക്കാനുണ്ട്', ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം