നാവിക സേനയുടെ മിഗ് 29 കെ വിമാനം ഗോവയിൽ തകർന്ന് വീണു

By Web TeamFirst Published Feb 23, 2020, 2:44 PM IST
Highlights

പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പനജി: ഇന്ത്യൻ നേവിയുടെ മിഗ് 29 കെ വിമാനം ഗോവയിൽ തകർന്ന് വീണു. രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. തകർന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടു. 

FLASH.
Today morning at around 1030h a Mig 29k aircraft on a routine training sortie crashed off Goa. The pilot of the aircraft ejected safely and has been recovered. An enquiry to investigate the incident has been ordered.

— SpokespersonNavy (@indiannavy)

അപകടത്തിൽ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു മിഗ് 29കെ വിമാനം കഴിഞ്ഞ നവംബറിൽ ഗോവയിലെ ഒരു ഗ്രാമത്തിൽ തകർന്ന് വീണിരുന്നു. നവംബർ 16നായിരുന്നു ഈ അപകടം നടന്നത്. 2018 ജനുവരിയിലും മിഗ് 29കെ അപകടത്തിൽ പെട്ടിരുന്നു. 

click me!