
ദില്ലി : കേന്ദ്ര മന്ത്രി നിയമമന്ത്രി കിരൺ റിജ്ജുവിന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സഞ്ചരിച്ച കാർ ജമ്മുകശ്മീരിലെ ബെനിഹാലിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രി സുരക്ഷിതനാണെന്നും പരിക്കില്ലെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ജമ്മു-ശ്രീനഗര്‍ റോഡില്‍ ഉധംപുരിന് സമീപം ബെനിഹാലിൽ ചരക്കുമായി വന്ന ട്രക്കുമായി മന്ത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആർക്കും പരിക്കില്ല. അപകടത്തിന് ശേഷം മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
പ്രധാനമന്ത്രി ദില്ലി സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ, ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയ സന്ദർശനം
updating...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam