ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി

By Web TeamFirst Published Mar 11, 2020, 4:45 PM IST
Highlights

വിദേശത്ത് കുടുങ്ങിയവരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഇറാനിലേക്ക് ആരോഗ്യവിദഗ്ധരെ അയച്ച കാര്യം മാത്രമാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് വ്യക്തമാക്കിയത്.  ഇറ്റലിയിലുള്ളവരെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
 

ദില്ലി: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനമായില്ല. വിദേശത്ത് കുടുങ്ങിയവരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഇറാനിലേക്ക് ആരോഗ്യവിദഗ്ധരെ അയച്ച കാര്യം മാത്രമാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് വ്യക്തമാക്കിയത്.  ഇറ്റലിയിലുള്ളവരെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

രാജ്യത്ത് ഇത് വരെ 60 കൊവിഡ് 19  കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി എസ് ജയശങ്കര്‍ പറഞ്ഞു. ഇതില്‍ മൂന്ന് പേരുടെ രോഗം ഭേദമായി. പ്രധാനമന്ത്രി ഉൾപ്പടെയുള്ളവര്‍  സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. ഇറ്റലിയിലെ അവസ്ഥ വളരെയധികം ആശങ്ക ജനിപ്പിക്കുന്നതാണ്. യൂറോപ്പില്‍ ദിനംപ്രതി സ്ഥിതി വഷളാവുകയാണ്. നമ്മള്‍ ജാഗരൂകരാകേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. 

ആറ് ഇന്ത്യൻ ആരോഗ്യ വിദഗ്ധരെ ഇറാനിലേക്ക് അയച്ചിട്ടുണ്ട്. സാമ്പിളുകൾ അവിടെ വച്ച് പരിശോധിക്കുന്നുണ്ട്. മാർച്ച് ഏഴിന് 108 സാമ്പിളുകൾ ഇന്ത്യയിൽ എത്തിച്ചു. ഇതിൽ നെഗറ്റീവ് ഫലം ലഭിച്ചവരെ തിരിച്ച് കൊണ്ട് വന്നു. 529 ഇന്ത്യക്കാരുടെ സാമ്പിളുകൾ കൂടി പരിശോധിക്കാൻ ഉണ്ടെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!