ദില്ലി കലാപം; സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്ത നിയന്ത്രിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ്

By Web TeamFirst Published Mar 11, 2020, 4:15 PM IST
Highlights

ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും ഇത് തടയുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

ദില്ലി: ദില്ലി കലാപവുമായ ബന്ധപ്പെട്ട വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിൽ ദില്ലി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ആർഎസ്എസ് പ്രവർത്തകനും ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ മുൻ രാഷ്ട്രീയ ഉപദേശകനുമായ കെ എൻ ദോവിന്ദാചാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. 

ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും ഇത് തടയുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അടുത്ത 14ന് കേസ് വീണ്ടും വാദം കേൾക്കും. 

  Read more at : ദില്ലി കലാപം: താഹിര്‍ ഹുസൈന്‍റെ സഹോദരന്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍ ...

 

click me!