മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

By Web TeamFirst Published Sep 30, 2020, 9:30 AM IST
Highlights

ക്വാറന്റൈനിൽ പ്രവേശിക്കുന്നതിന് മുമ്പ് താനുമായി ബന്ധപ്പെട്ടവരൊക്കെ ജാ​ഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉദയ് സാമന്ത് അഭ്യർത്ഥിച്ചിരുന്നു. 

മുംബൈ: മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്തിന് കൊവിഡ് സ്ഥിരീകരിച്ചു. പത്ത് ദിവസങ്ങളായി താൻ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു എന്ന് ഉദയ് സാമന്ത് പറഞ്ഞു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉദ്ധവ് താക്കറേ സർക്കാരിന്റെ മന്ത്രിസഭയിലെ കൊവിഡ് ബാധിക്കുന്ന 15ാമത്തെ മന്ത്രിയാണ് ഉദയ് സാമന്ത്. 

ക്വാറന്റൈനിൽ പ്രവേശിക്കുന്നതിന് മുമ്പ് താനുമായി ബന്ധപ്പെട്ടവരൊക്കെ ജാ​ഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉദയ് സാമന്ത് അഭ്യർത്ഥിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഔദ്യോ​ഗിക ചുമതലകളിൽ പ്രവേശിക്കാൻ  കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മഹാരാഷ്ട്ര മന്ത്രിമാരായ വർഷ ​ഗെയ്ക്ക്വാദ്, ഏകനാഥ് ഷിൻഡെ, ബച്ചു കടു, നിതിൻ റാവത്ത്, ഹസ്സൻ മുഷ്‍രിഫ്, ജിതേന്ദ്ര അവഹാദ്, അശോക് ചവാൻ, ധനജ്ഞയ് മുണ്ടെ, സുനിൽ കേദാർ, ബാലേസാഹബ് പാട്ടീൽ, അസ്ലം ഷേഖ്, അബ്ദുൾ സത്താർ,  സജ്ഞയ് ബൻസോദ്, വിശ്വജിത്ത് കദം എന്നീ മന്ത്രിമാർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 

click me!