
ദില്ലി: കൊവിഡ് (Covid) രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ (ICMR) അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ അല്ലാത്തവർ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആർ അറിയിച്ചിരുന്നു. കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
159 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഏഷ്യയിൽ ഇന്ത്യ അടക്കം 36 രാജ്യങ്ങളിൽ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ത്യയിൽ
19 സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 153. 80 കോടിയിൽ അധികം ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് പ്രതിദിനം നടത്താൻ കഴിയുന്ന ആർടിപിസിആർ പരിശോധനകൾ ഇരുപത് ലക്ഷത്തിൽ അധികമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഒമിക്രോൺ (Omicron) സ്ഥിരീകരിക്കാൻ ആർ ടി പി സി ആർ (RTPCR) മാതൃകയിൽ സാങ്കേതിക വിദ്യ വരുന്നു. ഒമിക്രോൺ സ്ഥിരീകരിക്കാൻ പുതിയ വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ടാറ്റ എം ഡി. ഐസിഎംആർ ഇതിന് അനുമതി നൽകി. ഒമിഷുവർ എന്ന പേരിൽ ആണ് ഈ പരിശോധന പുറത്തിറങ്ങുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam