
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഔദ്യോഗിക വസതി പുനര്‍നിർമ്മിച്ചതിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ക്രമക്കേട് കണ്ടെത്തുന്നതിനായി പ്രത്യേക ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). 53 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പുനർനിർമിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വൻ അഴിമതി ഉണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ മെയ് മാസം ദില്ലി മുഖ്യമന്ത്രിയുടെ വസതി പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിഎജി അന്വേഷണം നടത്തിയത്. വീട് പുനർനിർമാണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നാണ് ഗവർണറുടെ പരാതി. ദില്ലി ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലല്ലാതിരുന്ന കെട്ടിടത്തിൽ അനുമതി നേടാതെയാണ് നവീകരണം തുടങ്ങിയത്. വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും ദില്ലി സർക്കാരും പൊതുമരാമത്ത് വകുപ്പും നടത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പാലിക്കേണ്ട വിവിധ നിയമങ്ങൾ പാലിച്ചിട്ടില്ല. എസ്റ്റിമേറ്റ് തുകയൂടെ മൂന്നിരട്ടിയാണു ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം മണക്കുന്ന ബിജെപി നിരാശരാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്തുകയാണെന്നുമാണ് ആം ആദ്മിയുടെ പ്രതികരണം.
Read More : എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സീറ്റിൽ മലമൂത്ര വിസർജനം നടത്തി, സംഭവം ആകാശത്ത് വെച്ച്, കയ്യോടെ അറസ്റ്റ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam