
ഹൈദരബാദ്: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 15കാരി എട്ട് മാസം ഗർഭിണി. പരിശോധനയിൽ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന സംഭവം. ദളിത് വിഭാഗത്തിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് 14 പേർ രണ്ട് വർഷത്തോളം പീഡിപ്പിച്ചത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തുമായിരുന്നു പീഡനമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. രണ്ട് മാസം മുൻപ് വരെയും പീഡനം നടന്നതായി പെൺകുട്ടി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം 17 പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ തനിച്ച് വളർത്തിയിരുന്നു കുട്ടി രൂക്ഷമായ ദാരിദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാഡിഗ വിഭാഗത്തിലുള്ള പെൺകുട്ടി താമസിച്ചിരുന്ന ഗ്രാമത്തിൽ പിന്നോക്ക വിഭാഗത്തിലുള്ളവർ വളരെ കുറവായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.
പ്രസവം കഴിയുന്നത് വരെ 15കാരിയെ ആശുപത്രിയിൽ സംരക്ഷിക്കാനാണ് നിലവിൽ അധികൃതർ തീരുമാനം എടുത്തിട്ടുള്ളത്. കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങളും 15കാരിക്ക് ലഭ്യമാക്കിയിട്ടുണ്ട്. 15കാരിയുടെ സഹപാഠികളിലൊരാളും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്ന് ഒരുമിച്ച് എടുത്ത ഫോട്ടോ കാണിച്ചായിരുന്നു സഹപാഠി പീഡനം ആരംഭിച്ചത്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് 14 പേർ 15കാരിയെ പീഡിപ്പിക്കുകയായിരുന്നു. 18നും 51നും ഇടയിൽ പ്രായമുള്ളവരെയാണ് ശ്രീ സത്യസായി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam