
ദില്ലി: ദില്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. കഴിഞ്ഞ തിങ്കളാഴ്ച്ച ദില്ലി സദർ ബസാറിലാണ് സംഭവം. സദർ ബസാറിൽ ചായക്കട നടത്തുന്ന സുരേഷ് കുമാറും കടയിൽ സഹായത്തിനായി നിൽക്കുന്ന മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് പ്രതികൾ. 12 വയസ്സുകാരിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയും പൊലീസ് പിടികൂടി. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
സദർ ബസാറിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കുട്ടിയെ ബ്യൂട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവിടെ കാത്തുനിന്ന നാലു പ്രതികൾ ചേർന്നാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നാലെ സംഭവം പുറത്തു പറയരുതെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം മാതാപിതാക്കളോട് കുട്ടി സംഭവം പറയുകയും രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അഞ്ചു പ്രതികളെയും പിടികൂടിയതായും അന്വേഷണം തുടരുന്നതയും പൊലീസ് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam