പാകിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി   

Published : May 09, 2025, 12:17 PM IST
പാകിസ്ഥാൻ മിസൈൽ അവശിഷ്ടങ്ങൾ പഞ്ചാബിൽ കണ്ടെത്തി   

Synopsis

ഹോഷിയാർപൂരിയിൽ മിസൈൽ ഭാഗങ്ങൾ കണ്ടെത്തി

ദില്ലി : പഞ്ചാബിലെ ഹോഷിയാർപൂരിൽ പാകിസ്ഥാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഹോഷിയാർപൂരിയിൽ കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ ഭാഗങ്ങൾ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ പ്രാദേശിക പൊലീസ് സ്ഥലത്തെത്തി. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഭരണകൂടം ആവശ്യപ്പെട്ടു.  ഇന്ത്യ വെടിവെച്ചിട്ട  പാകിസ്ഥാന്റെ മിസൈൽ ഭാഗമാണ് കണ്ടെത്തിയത്. ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെയെല്ലാം ഇന്നലെ രാത്രി സൈന്യം പരാജയപ്പെടുത്തിയിരുന്നു.   

 


 

PREV
Read more Articles on
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ