ഉത്തരാഖണ്ഡ് പ്രളയം: കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ച് മരണസര്‍ട്ടിഫിക്കറ്റ് നൽകും

By Web TeamFirst Published Feb 23, 2021, 6:29 PM IST
Highlights

രണ്ടാഴ്ച പിന്നിട്ടിട്ടും തെരച്ചലില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് കടുത്ത തീരുമാനമെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. 


ചമോലി: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിക്കും. കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ചമോലി ജില്ലാഭരണകൂടം തീരുമാനിച്ചു. 69 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും തെരച്ചലില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് കടുത്ത തീരുമാനമെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. 

കഴിഞ്ഞ ഏഴിനാണ്  ഉത്തരാഖണ്ഡില്‍ ദുരന്തമുണ്ടായത്. തപോവന്‍, ഋഷിഗംഗ ജലവെദ്യുത പദ്ധതി പ്രദേശങ്ങളില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടത്. ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളമെത്തുന്നതിനാൽ രക്ഷാപ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. 

click me!