4 മാസം മുമ്പ് കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ; ജിം ട്രെയിനർ അറസ്റ്റിൽ, സംഭവം യുപിയില്‍

Published : Oct 27, 2024, 01:04 PM IST
4 മാസം മുമ്പ് കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ; ജിം ട്രെയിനർ അറസ്റ്റിൽ, സംഭവം യുപിയില്‍

Synopsis

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നാല് മാസം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തല്‍.

ഭോപ്പാൽ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നാല് മാസം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് കണ്ടെത്തല്‍. കൊലപാതകത്തിൽ ജിം ട്രെയിനറായ വിശാൽ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. 32കാരിയായ ഏകത ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തി.

ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പിന്നീടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ബോളിവുഡ് സിനിമ 'ദൃശ്യം' മാതൃകയാക്കി കൊലചെയ്ത് കുഴിച്ചിട്ടുവെന്നാണ് പ്രതിയുടെ മൊഴി. മൃതദേഹം കുഴിച്ചിട്ടത് കാൺപൂർ കലക്ടറിന്റെ വസതിക്ക്‌ സമീപമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം