മിഷൻ ശക്തി' ഇന്ത്യയുടെ ചരിത്ര നേട്ടം, മോദിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

Published : Mar 27, 2019, 12:56 PM ISTUpdated : Mar 27, 2019, 01:31 PM IST
മിഷൻ ശക്തി' ഇന്ത്യയുടെ ചരിത്ര നേട്ടം, മോദിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

Synopsis

ഇത് ഒരു രാജ്യത്തിനും എതിരല്ല. ഒരു പ്രതിരോധമാർഗ്ഗം മാത്രമാണ്. അന്തരീക്ഷത്തിൽ സമാധാനം എന്നത് ഭാരതത്തിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്.  ശാന്തിയും സുരക്ഷയും അത്യാവശ്യമാണ്. അതിന് നമ്മൾ വളരെയധികം ശക്തരായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. 


മിഷൻ ശക്തി' ഇന്ത്യയുടെ ചരിത്ര നേട്ടം, മോദിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ചുവടെ. 

 "  കുറച്ചു സമയം മുമ്പ്, നമ്മുടെ ശാസ്ത്രജ്ഞർ ഒരു ലോ എർത്ത് ഓർബിറ്റ് (LEO )  സാറ്റലൈറ്റിനെ A -SAT മിസൈൽ വഴി തകർക്കുന്നതിൽ വിജയിച്ചിരിക്കുന്നു.  നമ്മുടെ പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത നൂതനമായ  A-SAT മിസൈൽ വഴി വെറും  മൂന്നുമിനിട്ടിനകം വിജയകരമായി നശിപ്പിക്കാൻ നമുക്കായി. ഈ നേട്ടം നമുക്ക് ലഭിച്ചിരിക്കുന്നത് 'മിഷൻ ശക്തി' എന്ന അതികഠിനമായ ദൗത്യം വഴിയാണ്. നമ്മുടെ ഡിആർഡിഒ ശാസ്ത്രജ്ഞർക്ക് എന്റെ ഹൃദയം നിറഞ്ഞ  അഭിനന്ദങ്ങൾ.  ഇത് അസാധാരണമായ ഒരു നേട്ടമാണ്. ഇന്ന് ദേശത്തിന്റെ അഭിമാനം ആകാശം  തൊട്ടിരിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞരിൽ നമുക്ക് അഭിമാനമുണ്ട്.

നമുക്ക് ഇന്ന് വേണ്ടത്ര ഉപഗ്രഹങ്ങളുണ്ട്. അവ വിവിധ മേഖലകളിൽ നമുക്ക് സഹായകമാണ്. വാർത്താവിനിമയം, വിദ്യാഭ്യാസം, മെഡിക്കൽ, കാലാവസ്ഥാ പ്രവചനം,  ഡിഫൻസ്, മത്സ്യബന്ധനം, വിദ്യാഭ്യാസം  എന്ന്നിങ്ങനെ നിരവധി മേഖലകളിൽ   അതിന്റെ ഗുണം കിട്ടുന്നുണ്ട്. ആ സാഹചര്യത്തിൽ ഈ സാറ്റലൈറ്റുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഈ മിസൈലിന്റെ വിജയകരമായ പരീക്ഷണം നമുക്ക് പ്രതീക്ഷനല്കുന്നതാണ്.

ഇത് ഒരു രാജ്യത്തിനും എതിരല്ല. ഒരു പ്രതിരോധമാർഗ്ഗം മാത്രമാണ്. അന്തരീക്ഷത്തിൽ സമാധാനം എന്നത് ഭാരതത്തിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്.  ശാന്തിയും സുരക്ഷയും അത്യാവശ്യമാണ്. അതിന് നമ്മൾ വളരെയധികം ശക്തരായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. 

നമ്മൾ യുദ്ധമാഗ്രഹിക്കുന്നവരല്ല. നമ്മൾ ബഹിരാകാശത്ത് തിന്നു നേടിയ ഈ നേട്ടത്തിന്റെ ഒരേയൊരു ലക്‌ഷ്യം സമാധാനം മാത്രമാണ്.നമ്മുടെ ബഹിരാകാശ നേട്ടങ്ങളുടെ, ഉപഗ്രഹങ്ങളുടെ സുരക്ഷ ഒന്നുമാത്രമാണ്. ഇന്നത്തെ ഈ വിജയം വരുംകാലത്ത് ഇന്ത്യയെ സുരക്ഷിതമായ, സമൃദ്ധമായ, സമാധാനപ്രിയ രാജ്യം എന്ന രീതിയിൽ അടയാളപ്പെടുത്താൻ സഹായിക്കും. 

ഭാവിയിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്താൻ സാങ്കേതികമായ തികവ് അത്യാവശ്യമാണ്. നമ്മൾ ഒറ്റക്കെട്ടായി ശക്തിപൂർണ്ണമായ, സുരക്ഷിതമായ, സമൃദ്ധമായ ഭാരതത്തിനായി ഒന്നിച്ചു നിൽക്കാം. 

ഞാൻ എന്നും കാലത്തിന് രണ്ടടി മുന്നിൽ നിൽക്കുന്ന ഇന്ത്യയെ സ്വപ്നം കാണുന്നവനാണ്. 

ഇന്നത്തെ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി.. 

ഭാരത് മാതാ കീ ജയ്..  ഭാരത് മാതാ കീ ജയ്..  ഭാരത് മാതാ കീ ജയ്.. "

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം