മുസ്ലീം ലീഗ്, വിസികെ പാർട്ടികളെ ആരും വിമർശിക്കരുത്, ഡിഎംഎകെ നേതാക്കളെ വിലക്കി എംകെ സ്റ്റാലിൻ

Published : May 22, 2026, 02:36 PM IST
Tamil Nadu CM MK stalin

Synopsis

ലീഗ് അടക്കം കളം മാറി ചവിട്ടിയതോടെ തങ്ങൾ നട്ടു വളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു ഡിഎംകെ നേതാവ് രാജ പറഞ്ഞത്. എന്നാൽ പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ ആകാമെന്നും, ഡിഎംകെ പ്രവർത്തകർ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.

ചെന്നൈ: വിസികെയ്ക്കും മുസ്‌ലിം ലീഗിനും എതിരെ വിമർശനം പാടില്ലെന്ന് ഡിഎംകെ നേതാക്കളെയും പ്രവർത്തകർക്കും നിർദ്ദേശം നൽകി എം.കെ സ്റ്റാലിൻ. എ.രാജ അടക്കം നേതാക്കളുടെ പരാമർശം വിവാദം ആയതിനു പിന്നാലെയാണ് സ്റ്റാലിൻ നേതാക്കൾക്ക് നിർദേശം നൽകിയത്. രണ്ട് മന്ത്രിമാരെയും അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുപ്പിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. ലീഗ് അടക്കം കളം മാറി ചവിട്ടിയതോടെ തങ്ങൾ നട്ടു വളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു ഡിഎംകെ നേതാവ് രാജ പറഞ്ഞത്. എന്നാൽ പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ ആകാമെന്നും, ഡിഎംകെ പ്രവർത്തകർ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.

മന്ത്രിമാരായി ചുമതലയേൽക്കുന്ന മന്ത്രിമാർക്ക് ആശംസകൾ. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനം കൈകൊള്ളാൻ അവകാശമുണ്ട്. അതിനാൽ നിങ്ങളുടെ നേതാവെന്ന നിലയിൽ ഒരു അഭ്യ‍ർത്ഥന നടത്തുകയാണ്, പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്താൻ കഠിനമായ പരാമർശങ്ങൾ നടത്തരുത്. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനം തീരുമാനിക്കാൻ അവകാശമുണ്ട്. അതിനാൽ നിങ്ങളുടെ നേതാവെന്ന നിലയിൽ എന്റെ പ്രിയപ്പെട്ട അഭ്യർത്ഥന, ഈ സമയത്ത് പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്താൻ കഠിനമായ വാക്കുകൾ പറയരുത് എന്നതാണ്. മുത്തമിഴർ കലൈഞ്ജറുടെയും പാതയിലൂടെ വന്നവരാണ് നമ്മൾ. അത് മറക്കരുത്. നന്മയെ വിലമതിക്കുകയും, മറിച്ച് സംഭവിച്ചാൽ വിമർശിക്കുകയും ചെയ്യുന്ന ഒരു ക്രിയാത്മക പ്രതിപക്ഷ പാർട്ടിയായി നമുക്ക് പ്രവർത്തിക്കാം- സ്റ്റാലിൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ; ഉയർന്ന പ്രായപരിധി വന്നേക്കും
ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി; കർശന ഉപാധികളോടെ ജൂൺ 1 മുതൽ 3വരെ