
ചെന്നൈ : ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ. രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്നാൽ ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സ്റ്റാലിൻ ദില്ലിയിൽ എത്തിയത്.
അടുത്തിടെ തമിഴ്നാട് മന്ത്രി വേലുവിന്റെ ചില പരാമരഹങ്ങൾ ഉയർത്തി ഡിഎംകെ വിഘടനവാടികൾ എന്ന ആക്ഷേപം മോദി നേരിട്ട് ഉയർത്തിയതും കണക്കിലെടുത്തു. സിദ്ധരാമയ്യയും കെ ചന്ദ്രശേഖർ രാവ്വും പിണറായി വിജയനും ലാണ്ടനിലുള്ള ജഗൻ മോഹൻ റെഡ്‌ഡിയും വിട്ടുനിന്നപ്പോൾ വിരുന്നിനെത്തിയ ഏക തെക്കേ ഇന്ത്യൻ മുഖയമന്ത്രിയായും സ്റ്റാലിൻ തിളങ്ങി. സനാതന ധർമ പരാമർഷത്തിലെ ഏറ്റുമുട്ടലിനിടെയും വിരുന്നിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയെ കടുത്ത സ്റ്റാലിൻ വിമർശകർ പോലും അഭിനന്ദിച്ചതും ശ്രദ്ധേയമാണ്.
ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശം; ആദ്യമായി പ്രതികരിച്ച് എംകെ സ്റ്റാലിന്‍
അതേസമയം, സ്റ്റാലിന്റെ ദില്ലി യാത്ര ഭരണപരമായ തീരുമാനമെന്നാണ് ഡിഎംകെ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഇന്ത്യ മുന്നണിയുമായി ഇതിനെ ബന്ധപ്പെടുത്തരുത്. മോദിക്കും ബിജെപിക്കും എതിരായ ആശയ പോരാട്ട ശക്തമായി തുടരുമെന്നും സ്പീകിംഗ് ഫോർ ഇന്ത്യ പോഡ് കാസ്റ്റ് പരമ്പരയുടെ രണ്ടാം ഭാഗം ഉടൻ പുറത്തിറക്കുമെന്നും ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam