'സി.വി.ആനന്ദബോസിനെ പുറത്താക്കണം'ഗവര്‍ണര്‍ക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

Published : Sep 10, 2023, 12:38 PM IST
'സി.വി.ആനന്ദബോസിനെ പുറത്താക്കണം'ഗവര്‍ണര്‍ക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

Synopsis

എന്താണ് ചെയ്യുന്നതെന്ന് കാണിച്ച് തരാമെന്ന വെല്ലുവിളിയുമായി ഗവര്‍ണ്ണര്‍ ആനന്ദബോസും രംഗത്ത്. സര്‍വകലാശാല നിയമനങ്ങളിലും, സര്‍ക്കാര്‍ കാര്യങ്ങളിലും ഗവര്‍ണ്ണര്‍ കൈകടത്തുന്നുവെന്നാണ്  സര്‍ക്കാരിന്‍റെ പരാതി

കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. സി വി ആനന്ദ ബോസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. എന്താണ് ചെയ്യുന്നതെന്ന് കാണിച്ച് തരാമെന്ന വെല്ലുവിളിയുമായി ഗവര്‍ണ്ണര്‍ ആനന്ദബോസും കേന്ദ്രത്തെ സമീപിച്ചു. സര്‍വകലാശാല നിയമനങ്ങളിലും, സര്‍ക്കാര്‍ കാര്യങ്ങളിലും ഗവര്‍ണ്ണര്‍ കൈകടത്തുന്നുവെന്നാണ്  സര്‍ക്കാരിന്‍റെ പരാതി

മുന്‍ഗാമി ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറില്‍ നിന്ന് വ്യത്യസ്തനായി ഒന്നിച്ച് നീങ്ങാമെന്ന് വ്യക്തമാക്കി പശ്ചിമബംഗാളിലെത്തിയ സി വി ആനന്ദബോസും മമത സര്‍ക്കാരുമായി കടുത്ത ഏറ്റുമുട്ടലിലാണ്.ഏറ്റവുമൊടുവില്‍ സര്‍ക്കാരിനെ അവഗണിച്ച് 8 സര്‍വകലാശാലകളില്‍ ഇടക്കാല വിസി മാരെ ആനന്ദബോസ് നിയമിച്ചതാണ് മമത ബാനര്‍ജിയേയും മന്ത്രി സഭയേയും ചൊടിപ്പിച്ചിരിക്കുന്നത്.  സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഗവര്‍ണ്ണര്‍ ഇടപെടുന്നുവെന്നും സര്‍ക്കാര്‍ പരാതിപ്പെടുന്നു. ഗവര്‍ണ്ണര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കില്ലെന്നും, രാജ് ഭവന് മുന്നില്‍ പ്രതിഷേധിക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി ബ്രത്യബസു  ആനന്ദബോസിനെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.

വലിയ ഒരു ആക്ഷന്‍ ഉണ്ടാുമെന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസും വെല്ലുവിളിച്ചിരിക്കുകയാണ്. മുദ്രവെച്ച കവറില്‍ കേന്ദ്രത്തിന് കഴിഞ്ഞ രാത്രി  കത്ത് കൈമാറി. ഒരു കത്ത് സംസ്ഥാന സെക്രട്ടറിയേറ്റിലും നല്‍കിയിട്ടുണ്ട്. കത്തിലെ വിവരങ്ങള്‍ രാജ് ഭവനോ , സര്‍ക്കാരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗവര്‍ണ്ണര്‍ വൈകാതെ മാധ്യമങ്ങളെ കണ്ടേക്കുമെന്ന് സൂചനയുണ്ട്. തുടക്കത്തില്‍ സര്‍ക്കാരുമായി യോജിച്ച് പോയിരുന്ന ആനന്ദബോസ് ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് ശൈലിമാറ്റിയത്. മമതയുമായി തുടരുന്ന പോരില്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണ്ണറേയും കണ്ണി ചേര്‍ത്തിരിക്കുകയാണ്. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ