ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശം; ആദ്യമായി പ്രതികരിച്ച് എംകെ സ്റ്റാലിന്‍

Published : Sep 07, 2023, 12:23 PM IST
ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശം; ആദ്യമായി പ്രതികരിച്ച് എംകെ സ്റ്റാലിന്‍

Synopsis

'സനാതനധര്‍മത്തിലെ ജാതി വിവേചനം ഇവര്‍ക്ക് പ്രശ്‌നമല്ല. ചന്ദ്രയാന്റെ കാലത്തും ഇവര്‍ക്ക് ജാതി വിവേചനം പ്രോത്സാഹിപ്പിക്കണം.'

ചെന്നൈ: മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഉദയനിധിക്ക് മറുപടി നല്‍കണമെന്ന മോദിയുടെ നിര്‍ദേശം നിരാശാജനകമാണെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പരാമര്‍ശം ബോധപൂര്‍വമോ കാര്യങ്ങള്‍ അറിയാതെയോയാണ്. മോദിയുടേത് രാഷ്ട്രീയ ഗിമ്മിക്കാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

'വംശഹത്യ എന്ന വാക്ക് ഉദയനിധി ഒരിടത്തും പറഞ്ഞിട്ടില്ല. വിഷയത്തില്‍ ഉദയനിധി വിശദീകരിച്ചിട്ടും നുണപ്രചാരണം നിര്‍ത്തുന്നില്ല. സനാതനധര്‍മത്തിലെ ജാതി വിവേചനം ഇവര്‍ക്ക് പ്രശ്‌നമല്ല. ചന്ദ്രയാന്റെ കാലത്തും ഇവര്‍ക്ക് ജാതി വിവേചനം പ്രോത്സാഹിപ്പിക്കണം.' ഇവര്‍ എങ്ങനെ ദളിതരെ സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ ചോദിച്ചു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നിലപാടെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. 

അതേസമയം, പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് കത്ത് നല്‍കി. ദേവസ്വം മന്ത്രി ശേഖര്‍ ബാബുവിനെ പുറത്താക്കണമെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു. 
 

  'ഉദയനിധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണം'; ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍ 
 

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്