
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാനുള്ള നീക്കം ബാലിശമെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചു മകൻ തുഷാർ ഗാന്ധി. പ്രതിപക്ഷ മുന്നണിയുടെ പേര് ഇന്ത്യാ എന്നായതിനാലാണ് തിരക്കിട്ട നീക്കം കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സനാതന ധർമ്മവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.
രാജ്യത്തിന്റെ പേര് മാറ്റം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് തുഷാർ ഗാന്ധിയുടെ നിലപാട്. മുമ്പ് പേര് മാറ്റം ആവശ്യമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച ബിജെപി സർക്കാർ ഇന്ന് പേര് മാറ്റാൻ ബാലിശമായ ശ്രമം നടത്തുകയാണെന്നും പ്രതിപക്ഷത്തെ മുന്നണിയെ ഭയന്നുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദത്തിലും തുഷാർ ഗാന്ധി തന്റെ നിലപാട് പറഞ്ഞു. സനാതന ധർമ്മത്തിലെ അനീതിയെ തുറന്ന് കാണിക്കുകയാണ് ഉദയനിധി സ്റ്റാലിൻ ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണവീഴ്ച മറയ്ക്കാൻ ഫാസിസ്റ്റ് ശക്തികളുടെ വ്യാജപ്രചാരണം, ഡിഎംകെ ഒരു മതത്തിനും എതിരല്ല, അണികളോട് ഉദയനിധി
ചെന്നൈ: സനാതന ധര്‍മം സംബന്ധിയായ പ്രചാരണം വലിയ വിവാദമായതിന് പിന്നാലെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിന്‍. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുകയെന്ന പേരിലാണ് കത്ത് ആരംഭിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടത്തിയ പ്രഭാഷണത്തേക്കുറിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ് എന്ന് കത്തില്‍ ഉദയനിധി പറയുന്നു. കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ശരിക്കും നിങ്ങളെന്താണ് ചെയ്തത്? രാജ്യം മുഴുവന്‍ ഏകസ്വരത്തില്‍ ബിജെപിയോട് ചോദിക്കുന്നത് ഇതാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ തന്‍റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്.
വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് അവരെ തന്നെ സംരക്ഷിക്കാനുള്ള ആയുധമായാണ് അവര്‍ കാണുന്നത്. എന്നാല്‍ അത്ഭുതമുണ്ടാക്കുന്ന വസ്തുതയെന്നത് അമിത്ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ തെറ്റായ പ്രചാരണത്തെ അടിസ്ഥാനമാക്കി നടപടി വേണമെന്ന് ആവശ്യപ്പെടുന്നതാണ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസിന് പോകേണ്ടത് താനാണെന്നിരിക്കെയാണ് ഇതെന്നതാണ് വസ്തുത. എന്നാല്‍ അതിജീവനത്തിന് വേണ്ടിയുള്ള അവരുടെ ശ്രമമാണ് ഇതെന്ന് താന്‍ തിരിച്ചറിയുന്നു. വേറെ ഒരു രീതിയിലും അതിജീവിക്കാന്‍ അറിയാത്ത സ്ഥിതിയാണ് അവര്‍ക്കുള്ളതെന്നതിനാല്‍ വ്യാജ പ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കുന്നില്ല.... തുടര്‍ന്ന് വായിക്കുക