മുഖ്യമന്ത്രി വിജയ്‌ക്കും ടിവികെ സർക്കാരിനും എതിരെ കടുത്ത വിമർശനവുമായി എംകെ സ്റ്റാലിൻ; സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് വിമർശനം

Published : May 18, 2026, 05:52 PM IST
vijay stalin

Synopsis

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് അധികാരത്തിലെത്തിയതെന്ന് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും ദിനംപ്രതിയെന്നോണം കൊലപാതകങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിവികെ സർക്കാരിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാവുന്നില്ലെന്നും സ്റ്റാലിൻ വിമർശിച്ചു

 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. വിജയ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തഞ്ചാവൂരിൽ ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിൻ.

വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്ക് തമിഴ്‌നാട്ടിൽ ബൂത്ത് തലത്തിൽ പലയിടത്തും സംഘടനാ സംവിധാനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ ദിനംപ്രതിയെന്നോണം നടക്കുന്ന കൊലപാതകങ്ങൾ കാരണം ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കാര്യത്തിൽ ടിവികെ സർക്കാരും ദയനീയമായി പരാജയപ്പെടുകയാണ്. കാഞ്ചീപുരം ജില്ലയ്ക്ക് സമീപമുള്ള പടപ്പൈയിൽ ഗാനങ്ങൾ ആലപിച്ച് പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥികളിലൊരാളെ വെട്ടിക്കൊന്നു. തൂത്തുക്കുടിക്ക് സമീപം മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു യുവാവ് കൊല്ലപ്പെട്ടു. പുതിയ സർക്കാർ അധികാരമേറ്റെടുത്ത ദിവസങ്ങളുടെ എണ്ണത്തോട് അത്രയും കൊലപാതകങ്ങളും വർധിച്ചു. ഇത് പൊതുജനങ്ങളെ ആശങ്കയിലാക്കിയെന്നും സ്റ്റാലിൻ വിമർശിച്ചു.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതും ക്രമസമാധാന നില ഉയർത്തിപ്പിടിക്കുന്നതുമാണ് ഭരണകൂടത്തിന്റെ പ്രാഥമിക കടമയെന്ന് സ്റ്റാലിൻ ഓർമിപ്പിച്ചു. കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്തുകയും അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട കനത്ത പരാജയത്തിന് ശേഷം സ്റ്റാലിൻ ടിവികെ സർക്കാരിനെതിരെ ഉന്നയിക്കുന്ന പരസ്യ വിമർശനമാണിത്. തെരഞ്ഞെടുപ്പിൽ വിജയ് നയിച്ച ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ഡിഎംകെ സഖ്യ കക്ഷിയായ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ടിവികെ, ഇടതു പാർട്ടികളും, വിസികെ , ഐയുഎംഎൽ എന്നീ കക്ഷികളുടെ നിരുപാധിക പിന്തുണയും നേടിയാണ് സർക്കാർ ഉണ്ടാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത് മോദിയെ ഭയന്ന്', കടുത്ത ആരോപണവുമായി ഡിഎംകെ, 'അപകടമാകുമെന്ന് തോന്നി പിന്മാറ്റം'
വിമാനം നിലത്തിറങ്ങിയിട്ടും പുറത്തിറങ്ങാനാവാതെ യാത്രക്കാർ; മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരെ കുടുക്കി മിന്നൽ പണിമുടക്ക്