പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

Published : Mar 13, 2024, 09:22 PM IST
പൊന്മുടിയെ നാളെ മന്ത്രിയാക്കണമെന്ന് സ്റ്റാലിൻ, കത്തയച്ചു, പിന്നാലെ ഗവര്‍ണര്‍ ആര്‍എൻ രവി ദില്ലിക്ക്

Synopsis

അനധികൃത സ്വത്ത്‌ സമ്പാദന കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെ രാജിവച്ചിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഡിഎംകെ നേതാവായ പൊന്മുടി

ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന മുൻ മന്ത്രി ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ ആര്‍എൻ രവിക്ക് മുഖ്യമന്ത്രി കത്തയച്ചു. പിന്നാലെ ആര്‍എൻ രവി ദില്ലിക്ക് പോകുമെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കി. രാവിലെ ആറ് മണിക്ക് ദില്ലിക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നാളെ പൊന്മുടിയുടെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം. ദില്ലിക്ക് പോകുന്ന ഗവര്‍ണര്‍ ശനിയാഴ്ചയേ മടങ്ങൂവെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെയല്ലെങ്കിൽ ഈയാഴ്ച തന്നെ സത്യപ്രതിജ്ഞ നടന്നേക്കുമെന്ന് വാര്‍ത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈയാഴ്ച സത്യപ്രതിജ്ഞ നടക്കില്ലെന്നാണ് ഗവര്‍ണറുടെ ദില്ലി യാത്രാ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

മന്ത്രിക്ക് അനുകൂലമായ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. പൊന്മുടി കുറ്റക്കാരനെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. അനധികൃത സ്വത്ത്‌ സമ്പാദന കേസിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെ രാജിവച്ചിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഡിഎംകെ നേതാവായ പൊന്മുടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?