കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ധരിച്ച് കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചു

Published : Jul 27, 2019, 03:54 PM IST
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ധരിച്ച് കോണ്‍ഗ്രസ് നേതാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചു

Synopsis

ഇവരെ പിന്തുടര്‍ന്ന ഗ്രാമവാസികള്‍ നേതാക്കളെ ചുറ്റും വളയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനവും അടിച്ചുതകര്‍ത്തുവെന്ന് പൊലീസ്

ഭോപ്പാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘമെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളെ ആര്‍ക്കൂട്ടം മര്‍ദ്ദിച്ചു. നവല്‍സിംഗ് ഗ്രാമത്തന് സമീപത്താണ് സംഭവം. ഗ്രാമത്തില്‍ നിന്ന് കുട്ടികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. 

ആള്‍ക്കൂട്ടം  ആദ്യം മരങ്ങക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് പ്രധാന റോഡ് തടസ്സപ്പെടുത്തി. ഇത് രാത്രിയില്‍ ഈ വഴി പോകുകയായിരുന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഏതെങ്കിലും കള്ളന്‍മാരുടെ പണിയായിരിക്കുമെന്നും ഇവരും കരുതി. ഇവരെ പിന്തുടര്‍ന്ന ഗ്രാമവാസികള്‍ നേതാക്കളെ ചുറ്റും വളയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനവും അടിച്ചുതകര്‍ത്തുവെന്ന് പൊലീസ് വ്യക്തമാക്കി. 
 
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന സംഭവം ഈ പ്രദേശത്ത് തുടര്‍ച്ചയാണ്. ധര്‍മേന്ദ്ര ശുക്ല, ധര്‍മു സിംഗ് ലഞ്ചിവാര്‍, ലളിത് ബരസ്കര്‍ എന്നിവരെയാണ് മര്‍ദ്ദിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'