ജമ്മുവിലെ അഞ്ച് ജില്ലകളിൽ മൊബൈൽ സേവനങ്ങൾ പുന:സ്ഥാപിച്ചു

Published : Aug 29, 2019, 11:24 AM IST
ജമ്മുവിലെ അഞ്ച് ജില്ലകളിൽ മൊബൈൽ സേവനങ്ങൾ പുന:സ്ഥാപിച്ചു

Synopsis

ബുധനാഴ്ച രാത്രിയാണ് ദോഡ, കിഷ്‌ട്‌വർ, റംബൻ, രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണം നീക്കിയത്

ജമ്മു: ജമ്മു റീജിയനിലെ അഞ്ച് ജില്ലകളിൽ മൊബൈൽ സേവനങ്ങൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ബുധനാഴ്ച രാത്രിയാണ് ദോഡ, കിഷ്‌ട്‌വർ, റംബൻ, രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണം നീക്കിയത്.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കിയത്. സംസ്ഥാനത്തിന്റെ പ്രത്യേക ഭരണഘടനാ പദവി നീക്കുന്നതുമായി അക്രമ സംഭവങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടായിരുന്നു ഇത്.

ഈ സേവനം രാജ്യത്തിനെതിരായ ആക്രമണത്തിന് തീവ്രവാദികൾ ആയുധമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനമെടുത്തതെന്നാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞത്. ജനങ്ങൾ സമാധാനമായിരിക്കണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി