നെഹ്റുവിന് ശേഷം ആദ്യ ഹാട്രിക്ക്! മോദി 3.0 അധികാരത്തിൽ; 30 ക്യാബിനെറ്റ് മന്ത്രി, 41 സഹമന്ത്രി, കേരളത്തിന് രണ്ട്

Published : Jun 10, 2024, 12:46 AM IST
നെഹ്റുവിന് ശേഷം ആദ്യ ഹാട്രിക്ക്! മോദി 3.0 അധികാരത്തിൽ; 30 ക്യാബിനെറ്റ് മന്ത്രി, 41 സഹമന്ത്രി, കേരളത്തിന് രണ്ട്

Synopsis

പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി

ദില്ലി: നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി.

ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും ക്യാബിനെറ്റിലെത്തി.

ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ല ക്യാബിനെറ്റ് മന്ത്രിമാർ. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്.

നിർമല സീതാരാമനും ജാ‌‌ർഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖർ. തർക്കങ്ങളെ തുടർന്ന് എൻ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ‌ ചെയ്തില്ല. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കാബിനറ്റ് മന്ത്രിമാർ

രാജ്നാഥ് സിംഗ്

അമിത് ഷാ

നിതിൻ ഗഡ്കരി

ജഗത് പ്രകാശ് നദ്ദ

ശിവരാജ് സിംഗ് ചൗഹാൻ

നിർമല സീതാരാമൻ

എസ് ജയശങ്കർ

മനോഹർ ലാൽ ഖട്ടർ

എച്ച് ഡി കുമാരസ്വാമി

പിയൂഷ് ഗോയൽ

ധർമ്മേദ്ര പ്രധാൻ

ജിതം റാം മാഞ്ചി

രാജീവ് രഞ്ജൻ സിംഗ്/ലല്ലൻ സിംഗ്

സർബാനന്ദ സോനോവാൾ

ബീരേന്ദ്ര കുമാർ

റാം മോഹൻ നായിഡു

പ്രഹ്ലാദ് ജോഷി

ജുവൽ ഓറം

ഗിരിരാജ് സിംഗ്

അശ്വിനി വൈഷ്ണവ്

ജ്യോതിരാദിത്യ സിന്ധ്യ

ഭൂപേന്ദർ യാദവ്

ഗജേന്ദ്ര സിംഗ് ഷെഖാവത്

അന്നപൂർണാ ദേവി

കിരൺ റിജിജു

ഹർദീപ് സിംഗ് പുരി

മൻസുഖ് മാണ്ഡവ്യ

ജി കിഷൻ റെഡ്ഡി

ചിരാഗ് പാസ്വാൻ

സി ആർ പാട്ടീൽ

സഹമന്ത്രി (സ്വതന്ത്ര ചുമതല)

റാവു ഇന്ദർജിത് സിംഗ്

ജിതേന്ദർ സിംഗ്

അർജുൻ റാം മേഘ്‌വാൾ

പ്രതാപറാവു ഗണപതിറാവു ജാദവ്

ജയന്ത് ചൗധരി

സഹ മന്ത്രിമാർ

ജിതിൻ പ്രസാദ

ശ്രീപദ് നായിക്

പങ്കജ് റാവു ചൗധരി

കൃഷൻ പാൽ ഗുർജാർ

രാംദാസ് അത്താവലെ

രാംനാഥ് താക്കൂർ

നിത്യാനന്ദ് റായ്

അനുപിരിയ പട്ടേൽ

വി സോമണ്ണ

ചന്ദ്രശേഖർ പെമ്മസാനി

എസ്പി സിംഗ് ബാഗേൽ

ശോഭ കരന്ദ്‌ലാജെ

കീർത്തി വർധൻ സിംഗ്

ബിഎൽ വർമ

ശന്തനു താക്കൂർ

സുരേഷ് ഗോപി

എൽ മുരുകൻ

അജയ് തംത

ബന്ദി സഞ്ജയ് കുമാർ

കമലേഷ് പാസ്വാൻ

ഭഗീരഥ് ചൗധരി

സതീഷ് ചന്ദ്ര ദുബെ

സഞ്ജയ് സേത്ത്

രവ്നീത് സിംഗ് ബിട്ടു

ദുർഗാദാസ് യുകെയ്

രക്ഷ ഖഡ്സെ

സുകാന്ത മജുംദാർ

സാവിത്രി താക്കൂർ

തോഖൻ സാഹു

രഭൂഷൻ ചൗധരി

ശ്രീനിവാസ വർമ്മ

ഹർഷ് മൽഹോത്ര

നിമുബെൻ ബംഭനിയ

മുരളീധർ മൊഹോൾ

ജോർജ് കുര്യൻ

പബിത്ര മാർഗരിറ്റ

ഭരണഘടനക്ക് മുന്നിൽ മോദി വണങ്ങി നിൽക്കേണ്ടി വന്നതിന് കാരണം രാഹുൽ ഗാന്ധിയുടെ പ്രചാരണം; പ്രശംസിച്ച് സോണിയ, ഖർഗെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി