
നോയ്ഡ: ബാലകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് പാകിസ്ഥാന്‍ മനസിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്‍റെ വിാചരങ്ങളെയെല്ലാം തകര്‍ത്താണ് ഇന്ത്യ നിയന്ത്രണ രേഖ കടന്ന ബാലകോട്ടില്‍ ആക്രമണം നടത്തിയതെന്നും മോദി നോയ്ഡയില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ പറഞ്ഞു.
വ്യോമാക്രമണത്തിന് ശേഷം ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിസ്ഥാന്‍ ഇന്ത്യ പഴയ ഇന്ത്യ അല്ലെന്നുള്ള സത്യം മനസിലാക്കി കഴിഞ്ഞു. നേരത്തെ, മാറി മാറി സര്‍ക്കാരുകള്‍ വന്നപ്പോള്‍ മന്ത്രിമാര്‍ക്ക് മാത്രമാണ് മാറ്റം വന്നത്. എന്നാല്‍, നയങ്ങളില്‍ മാറ്റങ്ങള്‍ വന്നില്ല. അതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങളെ മാറ്റാനാവില്ല.
അതുകൊണ്ടാണ് നയത്തില്‍ മാറ്റം വരുത്തി തിരിച്ചടിച്ചതെന്നും മോദി പറഞ്ഞു. ബാലകോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയതോടെ യഥാര്‍ഥത്തില്‍ പാകിസ്ഥാന്‍ കരഞ്ഞു പോയി. അവരുടെ പ്രതീക്ഷകള്‍ ഒരിക്കലും അങ്ങനെ ആയിരുന്നില്ല. 2016ല്‍ നടത്തിയ മിന്നലാക്രമണം പോലെയുള്ള ഒരു തിരിച്ചടിയാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്.
മോദി അങ്ങനെ ഒരു ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ച് അതിര്‍ത്തിയില്‍ അവര്‍ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍, അവര്‍ക്ക് മീതെ പറന്ന് എത്തി നമ്മള്‍ പുലര്‍ച്ചെ 3.30ന് ആക്രമണം നടത്തി. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് പാകിസ്ഥാന്‍കാര്‍ ഞങ്ങളെ മോദി അടിച്ചേ... ഞങ്ങളെ മോദി അടിച്ചേ... എന്ന് നിലവിളിക്കുകയായിരുന്നു.
2016ലെ മിന്നലാക്രമണത്തിന് ശേഷം ഉടന്‍ രാജ്യത്തെ ആ വിവരം അറിയിച്ചു. പക്ഷേ, ഇത്തവണ നിശബ്ദത പാലിച്ചു. അപ്രതീക്ഷിതമായി അടി കിട്ടി പാകിസ്ഥാന്‍കാര്‍ ഉറക്കം വിട്ട് അഞ്ച് മണിക്ക് ട്വിറ്ററില്‍ നിലവിളി തുടങ്ങുകയായിരുന്നു.
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് സംശങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇന്ത്യയുടെ ചോറുണ്ട ശേഷം പാകിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനകളാണ് അവര്‍ നടത്തുന്നതെന്ന് പറഞ്ഞ മോദി ഭാരത മാതാവിന് ജയ് വിളിക്കുന്ന ആരും ഇങ്ങനെ ചെയ്യില്ലെന്നും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam