കോവിഡ്​ പ്രതിരോധ പ്രവർത്തകർക്ക്​ ബുദ്ധ പൂർണിമ ദിനത്തിൽ ആദരമർപ്പിച്ച് മോദി

By Web TeamFirst Published May 7, 2020, 12:44 PM IST
Highlights

കൊറോണ വൈറസ് ബാധയുടെ പ്രതിസന്ധി നേരിടുന്ന സമയത്തും ഇത്തരത്തിലൊരു പരിപാടി സംഘടിപ്പവരെ സംഘാടകരെ പ്രശംസിക്കുന്നതായും മോദി പറഞ്ഞു.

ദില്ലി: ബുദ്ധപൂർണ്ണിമ ദിനാഘോഷവേളയിൽ ബുദ്ധസൂക്തങ്ങളെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി. വിർച്വൽ ബുദ്ധപൂപർണിമ ആഘോഷവേളയിൽ സംസാരിക്കുകയായിരുന്നു മോദി. 'മനസ്സാണ് പരമപ്രധാനമെന്ന് ശ്രീ ബുദ്ധൻ പറഞ്ഞിട്ടുണ്ട്. ധർമ്മത്തിന്റെ അടിസ്ഥാനം മനസ്സാണ്. എല്ലാ പ്രവണതകളും ആദ്യം ഉടലെടുക്കുന്നത് മനസ്സിലാണ്.' മോദി പറഞ്ഞു. ഇപ്പോൾ സ്ഥിതി അനുകൂലമല്ല. എന്നാൽ  സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊറോണ വൈറസ് ബാധയുടെ പ്രതിസന്ധി നേരിടുന്ന സമയത്തും ഇത്തരത്തിലൊരു പരിപാടി സംഘടിപ്പവരെ സംഘാടകരെ പ്രശംസിക്കുന്നതായും മോദി പറഞ്ഞു. ഇതുപോലെയുള്ള സംഘടിത പ്രവർത്തനങ്ങൾ വഴി മനുഷ്യരാശിയെ പ്രതിസന്ധിയിൽ നിന്ന് കര കയറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് വിർച്വൽ ബുദ്ധ പൂർണിമ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. കൊറോണ വൈറസ് ബാധയ്ക്കെതിരെ  മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നവർക്ക് ആദരമർപ്പിച്ചു കൊണ്ടായിരുന്നു ആഘോഷങ്ങൾ. 

കേ​ന്ദ്ര സാംസ്​കാരിക മന്ത്രാലയവും അന്താരാഷ്​ട്ര ബുദ്ധിസ്​റ്റ്​ കോൺഫെഡറേഷനും ചേർന്നാണ്​ ലോകമെമ്പാടുമുള്ള പ്രമുഖ ബുദ്ധ സന്ന്യാസിമാരെ ഉൾപ്പെടുത്തി വെർച്ചവൽ പ്രാർഥനാ യോഗം സംഘടിപ്പിക്കുന്നത്​.  ഗൗതമ ബുദ്ധ​ന്റെ ജന്മവാർഷികമാണ്​ ബുദ്ധ പൂര്‍ണിമ അഥവാ ബുദ്ധജയന്തിയായി ആഘോഷിക്കുന്നത്​. 

click me!