കേന്ദ്ര ബജറ്റിൽ ആരോ​ഗ്യ സേവനങ്ങൾക്ക് അഞ്ചു ശതമാനം നികുതി കൂട്ടിയെന്ന പ്രചരണം വ്യാജം

Published : Feb 26, 2023, 03:14 PM IST
കേന്ദ്ര ബജറ്റിൽ ആരോ​ഗ്യ സേവനങ്ങൾക്ക് അഞ്ചു ശതമാനം നികുതി കൂട്ടിയെന്ന പ്രചരണം വ്യാജം

Synopsis

2011ൽ പ്രണവ് മുഖർജി ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.  അന്നത്തെ ബജറ്റിൽ ആരോ​ഗ്യസേവനങ്ങൾക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയതിനെതിരെ ഡോ ദേവി പ്രസാദ്ഷെട്ടി കത്തെഴുതിയിരുന്നു. നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് മാർച്ച് 12ന് ദുരിതദിനമായി ആചരിക്കുമെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. 

ദില്ലി: കേന്ദ്ര ബജറ്റിൽ ആരോഗ്യ സേവനത്തിന് 5 ശതമാനം നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസ‍ര്‍ക്കാര്‍. പിഐബി ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2011ൽ പ്രണവ് മുഖർജി ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.  അന്നത്തെ ബജറ്റിൽ ആരോ​ഗ്യസേവനങ്ങൾക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയതിനെതിരെ ഡോ ദേവി പ്രസാദ്ഷെട്ടി കത്തെഴുതിയിരുന്നു. നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് മാർച്ച് 12ന് ദുരിതദിനമായി ആചരിക്കുമെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആ കത്ത് പങ്കുവെച്ച് കൊണ്ട് തൃണമൂൽ കോൺ​ഗ്രസ് എംപി ജവഹർ സിക്കാർ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തുകയായിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയും ചെയ്തു. ഇത് സാധാരണക്കാരെ ബാധിക്കുമെന്നും ജവഹർ സിക്കർ വിമർശിക്കുന്നുണ്ട്.

'നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമവിലക്ക് പിൻവലിക്കണം' സ്പീക്കർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ വ്യക്തമാക്കുന്നു. സംഭവം അടിസ്ഥാന രഹിതമാണെന്നും ആരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും കേന്ദ്രം അറിയിച്ചു. നികുതിയെ കുറിച്ചുള്ള കത്ത് 2011ലേതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.  ഇരുപത്തിയഞ്ചോ അതിലധികമോ കിടക്കകളുള്ള കേന്ദ്ര എയർ കണ്ടീഷനിംഗ് സൗകര്യങ്ങളുള്ള ആശുപത്രികൾ നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് അഞ്ച് ശതമാനം സേവന നികുതി ഈടാക്കാൻ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി തന്റെ ബജറ്റിൽ നിർദ്ദേശിച്ചപ്പോൾ ഡോ ദേവിപ്രസാദ് ഷെട്ടി എഴുതിയതായിരുന്നു ആ കത്ത്. ഈ കുറിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു. ആരോ​ഗ്യമേഖലയിൽ നിന്നടക്കമുള്ള വരുടെ സമ്മർദ്ദത്തെ തുടർന്ന് അധിക നികുതി പിൻവലിക്കാൻ പ്രണവ് മുഖർജി തയ്യാറാവുകയും ചെയ്തിരുന്നു. 

കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ടോസ് നേടി കേരള താരങ്ങള്‍, ബാറ്റിംഗ് തെരഞ്ഞെടുത്ത് കുഞ്ചാക്കോ ബോബൻ

ആരോ​ഗ്യ സേവനങ്ങൾക്ക് നികുതി ഏർപ്പെടുത്തുമെന്ന തീരുമാനം ഈ ബജറ്റിൽ കേന്ദ്ര സ‍ര്‍ക്കാ‍ര്‍ നിർദ്ദേശിച്ചിട്ടില്ലെന്നും പിഐബി വ്യക്തമാക്കുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും