
ദില്ലി: കിബിത്തൂ ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമം ആണെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവും ആണ്. അരുണാചൽപ്രദേശ് വേദങ്ങളിലും പുരാണങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.
സൂര്യൻറെ ആദ്യകിരണങ്ങൾ പതിക്കുന്നത് ഇവിടെയാണ്. അരുണാചൽപ്രദേശിലെ ജനങ്ങളുടെ രാജ്യസ്നേഹത്തെ സല്യൂട്ട് ചെയ്യുന്നു. അരുണാചൽ പ്രദേശിലെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ വീടുകളിൽ ഉറങ്ങാൻ കഴിയുന്നത് അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നതിനാലാണ്. ഒരാൾക്കും രാജ്യത്തിനുമേൽ ഇന്ന് കണ്ണു വെക്കാൻ കഴിയില്ല. ഇന്ന് ഭീകരവാദത്തിന്റെ യാതൊരു ഭീഷണിയും രാജ്യത്തില്ലെന്നും അമിത്ഷാ പറഞ്ഞു.
തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാദം
രാജ്യം വികസനത്തിന്റെ പാതയിലാണ്. ആർക്കും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. അതിർത്തിയിലെ സുരക്ഷ ഈ രാജ്യത്തിന്റെ സുരക്ഷയാണ്. മോദി സർക്കാർ അതിർത്തിയിലെ വികസനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കോൺഗ്രസ് നൽകുന്നതിനേക്കാൾ അധികം ശ്രദ്ധ അതിർത്തിയിൽ മോദി സർക്കാർ നൽകുന്നു. ഇന്ന് വടക്ക് കിഴക്കൻ മേഖലകൾ വികസനത്തിന്റെ പാതയിലാണ്. 2014 മുൻപ് വടക്കിഴക്കൻ മേഖല മുഴുവൻ പ്രശ്നബാധിത മേഖല എന്നാണ് അറിയപ്പെട്ടിരുന്നത്. 9 വർഷം കൊണ്ട് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്ന പ്രദേശമായി വടക്ക് കിഴക്കൻ മേഖല മാറിയെന്നും അമിത്ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam