
ദില്ലി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ നിരവധിയായ നേട്ടങ്ങളില് ഇന്ത്യ അഭിമാനിക്കുന്നുവെന്നും വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രസംഗത്തിൽ മോദി പറഞ്ഞു. വിവിധ മേഖലകളിൽ സ്ത്രീശാക്തീകരണം നടപ്പിലാക്കുന്നതിൽ തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീശക്തിയെ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ വനിതകളുടെ നിരവധി നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളിൽ സ്ത്രീശാക്തീകരണം നടപ്പിലാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്നതിൽ സർക്കാരും അഭിമാനിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു. സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ബാക്ക് അക്കൗണ്ട്, ടോയ്ലെറ്റുകളുടെ നിർമ്മാണം തുടങ്ങി പദ്ധതികൾ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ളതാണെന്ന് മോദി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam