'ത്രികോണാസനം കഴിഞ്ഞു, ഇനി തടാസനം'; മോദിയുടെ പുതിയ വീഡിയോ

By Web TeamFirst Published Jun 6, 2019, 12:20 PM IST
Highlights

തടാസനത്തിന്‍ ഗുണഫലങ്ങള്‍ വിശദമാക്കുന്നതാണ് വീഡിയോ. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നും മോദി കുറിച്ചു. 

ദില്ലി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച്  യോഗയിലെ  പാഠങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനിമേഷന്‍ വീഡിയോ വൈറലായിരുന്നു. ആദ്യഘട്ടമായി ത്രികോണാസന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച മോദി തടാസനത്തിന്‍റെ വീഡിയോയാണ് ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്. 

തടാസനത്തിന്‍ ഗുണഫലങ്ങള്‍ വിശദമാക്കുന്നതാണ് വീഡിയോ. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നും മോദി കുറിച്ചു. 

 ത്രികോണാസനത്തിന്റെ 3ഡി അനിമേറ്റഡ്‌ വീഡിയോയാണ്‌ മോദി ബുധനാഴ്ച പങ്കുവെച്ചത്. ജൂണ്‍ 21ന്‌ 2019ലെ യോഗാദിനം നമ്മള്‍ അടയാളപ്പെടുത്തും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണ്‌. യോഗയുടെ ഗുണങ്ങള്‍ അതിഗംഭീരമാണ്‌.  ത്രികോണാസന വീഡിയോ പങ്കുവച്ച്‌ മോദി ട്വീറ്റ്‌ ചെയ്‌തു. 

Doing Tadasana properly would enable you to practice many other Asanas with ease.

Know more about this Asana and its benefits. pic.twitter.com/YlhNhcRas8

— Narendra Modi (@narendramodi)
click me!