സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഹക്കി പിക്കി ഗോത്രാം​ഗങ്ങളെ മോദി കണ്ടു; സർക്കാരിന് നന്ദി പറഞ്ഞ് രക്ഷപ്പെട്ടവർ

Published : May 07, 2023, 05:58 PM ISTUpdated : May 07, 2023, 05:59 PM IST
സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഹക്കി പിക്കി ഗോത്രാം​ഗങ്ങളെ മോദി കണ്ടു; സർക്കാരിന് നന്ദി പറഞ്ഞ് രക്ഷപ്പെട്ടവർ

Synopsis

സമയബന്ധിതവും സുരക്ഷിതവുമായി തങ്ങളെ രക്ഷിച്ചതിന് മോദി സർക്കാർ സ്വീകരിച്ച  നടപടികൾക്ക് അവർ  നന്ദി പറഞ്ഞു. സുഡാനിൽ തങ്ങൾ അഭിമുഖീകരിച്ച ദുരിതപൂർണമായ സാഹചര്യങ്ങളെക്കുറിച്ചും  ഇന്ത്യൻ എംബസിയും സർക്കാരും  സുരക്ഷിതരായി തങ്ങളെ അവിടെനിന്ന് ഒഴിപ്പിച്ചതിനെക്കുറിച്ചും അവർ പ്രധാനമന്ത്രിയോട് വിവരിച്ചു.

ബം​ഗളൂരു: ഓപ്പറേഷൻ കാവേരി രക്ഷാപ്രവർത്തനത്തിലൂടെ സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഹക്കി പിക്കി ഗോത്രത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ശിവമോ​ഗയിൽ വച്ചാണ് മോദി ഇവരെ കണ്ടത്. സമയബന്ധിതവും സുരക്ഷിതവുമായി തങ്ങളെ രക്ഷിച്ചതിന് മോദി സർക്കാർ സ്വീകരിച്ച  നടപടികൾക്ക് അവർ  നന്ദി പറഞ്ഞു. സുഡാനിൽ തങ്ങൾ അഭിമുഖീകരിച്ച ദുരിതപൂർണമായ സാഹചര്യങ്ങളെക്കുറിച്ചും  ഇന്ത്യൻ എംബസിയും സർക്കാരും  സുരക്ഷിതരായി തങ്ങളെ അവിടെനിന്ന് ഒഴിപ്പിച്ചതിനെക്കുറിച്ചും അവർ പ്രധാനമന്ത്രിയോട് വിവരിച്ചു.
 
തങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശ്രമഫലമായാണ് ഇതെല്ലാം സംഭവിച്ചതെന്ന് അറിയാമെന്നും അവർ പറഞ്ഞു.  ഇരട്ട എഞ്ചിന്റെയല്ല, ട്രിപ്പിൾ എഞ്ചിന്റെ ശക്തിയാണ് പ്രധാനമന്ത്രിക്കുള്ളതെന്നാണ് തങ്ങൾ ഹൃദയത്തിൽ കരുതുന്നതെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. വിദേശരാജ്യങ്ങളിലെ ജനങ്ങൾ ഇന്ത്യൻ ചികിത്സാരീതികളിൽ എത്രത്തോളം വിശ്വാസമുള്ളവരാണെന്നും തങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് കേൾക്കുമ്പോൾ എത്രത്തോളം സന്തോഷം പ്രകടിപ്പിക്കാറുണ്ടെന്നും അവർ പറഞ്ഞു. 

ഹക്കി പിക്കി ഗോത്രത്തിലെ പൂർവികർ മഹാറാണാ പ്രതാപിനെ പിന്തുണച്ചിരുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ലോകത്തെവിടെയായാലും ഏതെങ്കിലും ഒരു ഇന്ത്യക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ആ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ സർക്കാർ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയക്കാർ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചു. ഇന്ത്യക്കാർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നതെങ്ങാനും അവർ വെളിപ്പെടുത്തിയാൽ  വലിയ അപകടം നേരിടേണ്ടി വരുമല്ലോ എന്നായിരുന്നു സർക്കാരിന്റെ ആശങ്ക. അതുകൊണ്ട് തന്നെ നിശബ്ദമായി രക്ഷാപ്രവർത്തനങ്ങൾ നടത്താനും ഏവരുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് തങ്ങൾ ശ്രമിച്ചത്. അവർക്കുവേണ്ടി നിലകൊണ്ട രാജ്യത്തിന്റെ ശക്തി എത്രത്തോളമെന്ന് ഓർമ്മിക്കണം. സഹായം വേണ്ടവരെ സഹായിക്കാനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി സേവനവും സംഭാവനകളും നൽകാനും തയ്യാറാകണമെന്നും ഹക്കി പിക്കി സമുദായം​ഗങ്ങളോട് മോദി പറഞ്ഞു. 

Read Also: 'കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ', വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും