
ദില്ലി: നരേന്ദ്ര മോദി മന്ത്രിസഭയിലെ 56 മന്ത്രിമാരിൽ 51 പേരും കോടീശ്വരൻമാർ. ശിരോമണി അകാലിദൾ നേതാവ് ഹർസ്രിമത് കൗർ ബാദലാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള മന്ത്രി. പഞ്ചാബിലെ ബദിണ്ഡയിൽനിന്നുള്ള എംപിയായ ഹർസ്രിമതിന് 217 കോടിയുടെ ആസ്തിയാണുള്ളത്. മറ്റ് മന്ത്രിമാർക്കൊക്കെ 100 കോടിയിൽ താഴെയാണ് ആസ്തി. രാജ്യസഭാംഗമായ പിയൂഷ് ഗോയലാണ് രണ്ടാം സ്ഥാനത്ത്. ഗോയലിന് 95 കോടി രൂപയാണ് ആസ്തി. അസോസിയേഷന് ഓഫ് ഡമോക്രാറ്റിക് റിഫോം ആണ് ഈ കണക്ക് പുറത്ത് വിട്ടത്.
ഗുരുഗ്രാമിൽനിന്ന് ജനവിധിതേടിയ റാവു ഇന്ദ്രജിത് സിംഗിന് ആകെ 42 കോടിയുടെ ആസ്തിയാണുള്ളത്. ഇദ്ദേഹത്തിനു പിന്നിലായി ബിജെപി ദേശീയ അധ്യക്ഷനുണ്ട്. അമിത് ഷായുടെ ആസ്തി 40 കോടിയുടെ ആസ്തിയാണുള്ളത്. കുടുംബവും മക്കളുമൊന്നുമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോടീശ്വരനാണ്. പട്ടികയിൽ അദ്ദേഹം നാൽപ്പത്തിയാറാമതാണ്. രണ്ടു കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
പ്രധാനമന്ത്രിയേക്കാൾ ആസ്തി കുറവുള്ളത് 10 മന്ത്രിമാർക്കാണ്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽനിന്നുള്ള സഞ്ജീവ് കുമാർ ബല്യാൻ, അരുണാചലിൽനിന്നുള്ള കിരൺ റിജിജുവിനും ഒരു കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സാധ്വി നിരഞ്ജൻ ജ്യോതിക്കും ഒരു കോടി രൂപയുടെ ആസ്തിയുണ്ട്. ഒഡീഷയിൽനിന്നുമുള്ള പ്രതാപ് ചന്ദ്ര സാരംഗിയാണ് മന്ത്രിമാരിൽ ആസ്തി ഏറ്റവും കുറവുള്ളത്. ഇദ്ദേഹത്തിന് 13 ലക്ഷം രൂപയുടെ ആസ്തിയാണ് ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam