സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ

Published : Sep 09, 2026, 02:40 PM IST
pm modi

Synopsis

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. `ശിവന്ത് സാർ' എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയത്.

ദില്ലി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര പരീക്ഷാ ഗൈഡ് `ശിവന്ത് സാർ' എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയത്. പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമര്‍ശനം ശക്തമായത്. ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ സന്ദേശങ്ങള്‍ വിദ്യാഭ്യാസ ഉള്ളടക്കമായി അവതരിപ്പിക്കുന്നു എന്നുമാണ് വിമർശനം. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോദിയുടെ ജനനം. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച; നേതാക്കൾക്ക് വിരുന്നൊരുക്കാൻ മോദി
പ്രതി എത്തിയത് പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാൻ; മോദിയുടെ വേദിക്കരികിൽ നിന്ന് 2 പേർ‌ പിടിയിലായ സംഭവം, സുരക്ഷവീഴ്ചയില്ലെന്ന് പൊലീസ്