കൊവിഡ് 19: ഇന്ത്യയുടെ പ്രവർത്തനങ്ങൾ മികച്ചത്; ആരോ​ഗ്യപ്രവർത്തകരെ അനുമോ​ദിച്ച് മോദി

Web Desk   | Asianet News
Published : Mar 17, 2020, 02:32 PM IST
കൊവിഡ് 19: ഇന്ത്യയുടെ പ്രവർത്തനങ്ങൾ മികച്ചത്; ആരോ​ഗ്യപ്രവർത്തകരെ അനുമോ​ദിച്ച് മോദി

Synopsis

ഇത് നമ്മുടെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുനിസിപ്പിൽ ജീവനക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.  

ദില്ലി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ഡോക്ടർമാരും നഴ്‌സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ ബാധയെ ചെറുക്കാൻ ആരോ​ഗ്യപ്രവർത്തകരും നഴ്സുമാരും ഡോക്ടർമാരും വളരെ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു. എല്ലാവരും ആരോ​ഗ്യമുള്ളവരായിരിക്കുന്നുവെന്നും രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തിൽ ഇന്ത്യയിലെ ആരോ​ഗ്യപ്രവർത്തകർ ബദ്ധശ്രദ്ധരാണെന്നും മോദി ട്വീറ്റിൽ പറഞ്ഞു. 

നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, ആരോ​ഗ്യപ്രവർത്തകർ എന്നിവർ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. അവർ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സജ്ജരാണ്. അവരുടെ സംഭാവനകൾ എപ്പോഴും വിലമതിക്കും. വൈറസ് നിയന്ത്രിക്കാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ വിവിധ രാജ്യങ്ങളിലുള്ളവർ അഭിനന്ദിക്കുകയാണ്. ഇത് നമ്മുടെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുനിസിപ്പിൽ ജീവനക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സംഘടിതമായ പ്രവർത്തനങ്ങളാണു നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഉത്തരവാദിത്വബോധമുള്ള പൗരന്മാർക്ക് കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താൻ കഴിയും. നമ്മുടെ പൗരന്മാർ മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ഒന്നുംചെയ്യില്ലെന്നും മോദി ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍
അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് കുരങ്ങൻ ഓടി മേൽക്കൂരയിൽ കയറി, കിണറ്റിലേക്കിട്ടു, രക്ഷയായത് ഡയപ്പര്‍!