സിന്ദൂരം ഇന്ന‌് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം ,ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും; മോദി

Published : May 31, 2025, 01:37 PM ISTUpdated : May 31, 2025, 01:43 PM IST
സിന്ദൂരം ഇന്ന‌് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം ,ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും; മോദി

Synopsis

ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം എന്ന് പ്രധാനമന്ത്രി

ദില്ലി:സിന്ദൂരം ഇന്ന‌് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം എന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി.ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും.ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം ആയിരിക്കും.സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ.ബിഎസ്എഫിന്‍റെ  അതിർത്തി സംരക്ഷണ ദൗത്യത്തിന് നിരവധി വനിതകൾ നേതൃത്വം നല്കി
സേനകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉയർത്തും.ഭൂമി ചുറ്റിവന്ന വനിതാ നാവിക ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും  മോദി പറഞ്ഞു.

അതിനിടെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ സേന സാന്നിധ്യം പഹൽഗാം ആക്രമണത്തിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തി എന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി.. ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനികരെ കുറയ്ക്കുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയാക്കിയെന്നും പാക്കിസ്ഥാൻ സംയുക്ത സൈനിക മേധാവി അറിയിച്ചു. ആണവായുധം പ്രയോഗിക്കാൻ പാകിസ്ഥാൻ ആലോചിച്ചിരുന്നില്ല എന്നും  സാഹിർ ശംഷാദ് മിർസ വ്യക്തമാക്കി.

അതേസമയം ആണവായുധ ഭീഷണിക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആവർത്തിച്ചു. ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ രാജ്യതാൽപര്യം മുൻനിർത്തി ആയിരിക്കുമെന്നും ഇത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യകതമാക്കുമ്പോൾ വെടിനിറുത്തൽ തുടരാനാണ് താല്പര്യം എന്ന സന്ദേശമാണ് പാക് സൈനിക മേധാവിയുടെ പ്രസ്താവന നല്‍കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും