
ദില്ലി: തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ലോക രാഷ്ട്രനേതാക്കളും രാഷ്ട്രീയ-സിനിമാ-സാമൂഹ്യ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും സന്നിഹിതരായിരുന്നു. പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നരേന്ദ്രമോദി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
വെളുത്ത പൈജാമ കുര്‍ത്തയും മുകളില്‍ മോദി സ്പെഷ്യല്‍ 'മോദി ജാക്കറ്റും' ധരിച്ചാണ് നരേന്ദ്രമോദി ചടങ്ങിനെത്തിയത്. അദ്ദേഹം കുര്‍ത്തയ്ക്ക് മുകളില്‍ ധരിച്ച കോട്ടിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 2014 ല്‍ ആദ്യ എന്‍ഡിഎ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞാ സമയത്ത് ധരിച്ച കോട്ടിന്‍റെ അതേ ഷെയ്ഡ് കോട്ടാണ് ഇത്തവണയും അദ്ദേഹം ധരിച്ചത്.
ഫോട്ടോകളില്‍ ഇത് വളരെ വ്യക്തവുമാണ്. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തുവെച്ചു നോക്കിയാല്‍ വ്യത്യാസമൊന്നും കാണാന്‍ കഴിയില്ല. തന്‍റെ ഭാഗ്യ ജാക്കറ്റായി കരുതിയാണോ അദ്ദേഹം 2014 ധരിച്ച ജാക്കറ്റ് തന്നെ തെരഞ്ഞെടുത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam