യുവാക്കൾ അരാജകത്വത്തിനും അസ്ഥിരതയ്ക്കും എതിരാണ്; മൻ കി ബാത്തിൽ മോദി

Web Desk   | Asianet News
Published : Dec 29, 2019, 04:31 PM IST
യുവാക്കൾ അരാജകത്വത്തിനും അസ്ഥിരതയ്ക്കും എതിരാണ്; മൻ കി ബാത്തിൽ മോദി

Synopsis

 2019 ലെ അവസാന മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ യുവാക്കള്‍ അസ്ഥിരതയ്ക്കും അരാജകത്വത്തിനും എതിരാണെന്നും ജാതീയതയെയും സ്വജനപക്ഷപാതത്തെയും അവർ വെറുക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ദില്ലി:രാജ്യത്തെ വ്യവസ്ഥിതികളിൽ വിശ്വാസമർപ്പിക്കുകയും അത് ശരിയായ വിധത്തിൽ പ്രവർത്തിക്കാത്ത സമയങ്ങളിൽ ചോദ്യമുയർത്തുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന യുവജനങ്ങളെ അഭിനന്ദിച്ച് നരേന്ദ്ര മോദി. 2019 ലെ അവസാന മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ യുവാക്കള്‍ അസ്ഥിരതയ്ക്കും അരാജകത്വത്തിനും എതിരാണെന്നും ജാതീയതയെയും സ്വജനപക്ഷപാതത്തെയും അവർ വെറുക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

''രാജ്യത്തെ യുവാക്കള്‍ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നവരാണ്. അത് നേരായ രീതിയിൽ അല്ലാതെയാകുമ്പോൾ അവരതിനെ ചോദ്യം ചെയ്യുന്നു. അതൊരു നല്ലകാര്യമാണെന്ന് ഞാൻ കരുതുന്നു. അവര്‍ക്ക് രാജ്യത്തെ ഏത് നടപടിയെയും ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. അതിനെ ബഹുമാനിക്കുന്നവരാണ് ഭരണാധികാരികള്‍. വരുംദശകങ്ങളിൽ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾക്ക് വളരെ വലിയൊരു പങ്കുണ്ട്.'' മോദി വ്യക്തമാക്കി. 

പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കണം. അതിന് വേണ്ടി പ്രതിജ്ഞ എടുക്കുകയും വേണം. പാര്‍ലമെന്റ് അംഗങ്ങള്‍ ഈ വര്‍ഷം വളരെ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിച്ചത്. നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രമായിട്ടാണ് പാര്‍ലമെന്റിനെ കാണുന്നത്. നിങ്ങള്‍ തിരഞ്ഞെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ കഴിഞ്ഞ 60 വര്‍ഷം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി
എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ